Latest News

നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തില്‍ മഴ നനഞ്ഞ് ഹണി റോസ്; റേച്ചല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Malayalilife
നാട്ടിന്‍പുറത്തുകാരിയുടെ വേഷത്തില്‍ മഴ നനഞ്ഞ് ഹണി റോസ്; റേച്ചല്‍ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ഹണി റോസ് നായികയാവുന്ന നന്ദിനി ബാല സംവിധാനം ചെയ്യുന്ന 'റേച്ചല്‍' എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.എബ്രിഡ് ഷൈന്‍ സഹ നിര്‍മ്മാതാവും സഹരചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്യുന്ന പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.ഹണി റോസിന്റെ അഭിനയ രംഗത്തെ അനുഭവപരിചയം കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും റേച്ചല്‍ എന്ന് നാടന്‍ ലുക്കില്‍ ഹണി റോസ് എത്തുന്ന ഈ പോസ്റ്റര്‍ സൂചിപ്പിക്കുന്നുണ്ട്

ബാദുഷ പ്രൊഡക്ഷന്റെ ബാനറില്‍ ബാദുഷ എന്‍.എം ആണ് ചിത്രം നിര്‍മ്മിക്കുന്നത്. രാഹുല്‍ മണപ്പാട്ടിന്റെ കഥയ്ക്ക് രാഹുല്‍ മണപ്പാട്ടും എബ്രിഡ് ഷൈനും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ഇഷാന്‍ ഛബ്രയാണ് സംഗീതവും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്

എഡിറ്റര്‍ മനോജ്, ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുജിത്ത് രാഘവ്, സൗണ്ട് ഡിസൈന്‍ ശ്രീശങ്കര്‍,സൗണ്ട് മിക്‌സ്: രാജകൃഷ്ണന്‍ എം ആര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: മഞ്ജു ബാദുഷ, ഷൈമാ മുഹമ്മദ് ബഷീര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: രതീഷ് പാലോട്, സംഘട്ടനം: രാജശേഖര്‍, മാഫിയ ശശി, പി സി സ്റ്റണ്ട്‌സ്, മേക്കപ്പ്: രതീഷ് വിജയന്‍, കോസ്റ്റ്യൂംസ്: ജാക്കി, കോ പ്രൊഡ്യൂസര്‍: ഹന്നാന്‍ മരമുട്ടം, ലൈന്‍ പ്രൊഡ്യൂസര്‍: പ്രിജിന്‍ ജെ പി, ഫിനാന്‍സ് കണ്‍ട്രോളേഴ്‌സ്: ഷിജോ ഡൊമിനിക്, റോബിന്‍ അഗസ്റ്റിന്‍, പ്രോജക്ട് കോര്‍ഡിനേറ്റര്‍: പ്രിയദര്‍ശിനി പി.എം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: പ്രവീണ്‍ ബി മേനോന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സക്കീര്‍ ഹുസൈന്‍, വിതരണം: ബിഗ് ഡ്രീംസ്, പിആര്‍ഒ: എ എസ് ദിനേശ്, ആതിര ദില്‍ജിത്ത്, പബ്ലിസിറ്റി ഡിസൈന്‍: ടെന്‍ പോയിന്റ്, സ്റ്റില്‍സ്: നിദാദ് കെ എന്‍

honey rose starring movie rachel

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES