പുതിയ തലമുറയ്ക്കും മുതിര്‍ന്നവര്‍ക്കും ഒരു വലിയ തിരിച്ചറിവ് പകര്‍ന്നുകൊണ്ട് എത്തിയ കൊച്ചു ഷോര്‍ട്ട് ഫിലിമാണ് 'മാതാ പിതാ'. രാജേഷ് വരിക്കോളി കഥയെഴുതി അമല്‍ കെ ജോബി തിരക്കഥ, സംവിധാനം നിര്‍വഹിച്ച ചിത്രം പി.കെ.ബി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍, സ്റ്റേറ്റ് അവാര്‍ഡിന് അര്‍ഹമായ അപ്പൂപ്പന്‍താടി എന്ന ഹ്രസ്വ ചിത്രത്തിന്റെ നിര്‍മ്മാതാവ് ബിനു കുര്യനാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഷോര്‍ട്ട് ഫിലിമില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നത് മണ്‍മറഞ്ഞ് പോയ പ്രശസ്ത കോമഡി നടന്‍ സൈനുദ്ധീന്റെ മകന്‍ സിനില്‍ സൈനുദ്ധീനാണ്.
ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി നടന്ന പ്രിവ്യൂ ചടങ്ങില്‍ നടന്‍ ഹരിശ്രീ അശേകന്‍, സംവിധായകന്‍ സന്ധ്യ മോഹന്‍, നിര്‍മ്മാതാവ് സുധീപ് തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു.സാഹചര്യമനുസരിച്ച് തമാശ പറയാന്‍ കഴിയുന്ന ഏകനടനാണ് സൈനുദ്ദീന്‍ എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു .ഇതില്‍ അദ്ദേഹത്തിന്റെ മകന്‍ വളരെ സ്വാഭാവികമായി ചെയ്തു
ഇതുവരെയും ആരും പറയാത്ത ഒരു പ്രമേയവുമായാണ് മാതാ പിതാ എത്തുന്നത്. ജീവിച്ചിരിക്കുമ്പോള്‍ മാതാപിതാക്കളെ സ്‌നേഹിക്കണം സംരക്ഷിക്കണം എന്നെല്ലാമുള്ള ബോധവത്ക്കരണം ഒട്ടുമിക്ക ഷോര്‍ട്ട് ഫിലിമുകളിലൂടെയും അല്ലാതെയും പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. എന്നാല്‍ മരണത്തിന് ശേഷവും മാതാപിതാക്കളെ സ്‌നേഹിക്കണമെന്നും. അത് അവരുടെ ആത്മാക്കള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞുവെയ്ക്കുകയാണ് ഈ ഷോര്‍ട്ട് ഫിലിം. ഇതില്‍ പ്രയത്‌നിച്ച എല്ലാവര്‍ക്കും നന്നിയെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു .