കൊച്ചിയില്‍ നടന്ന വനിതാ അവാര്‍ഡ് ചടങ്ങില്‍ മോഹന്‍ലാല്‍ നടത്തിയ നൃത്തത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ നൃത്തത്തില്‍ നടന് ഷാരൂഖ് ഖാന് ആശംസകളുമായി എത്തിയതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇതിനെക്കുറിച്ച് ഹരിഷ് പേരടി പങ്ക് വച്ച കുറിപ്പും ശ്രദ്ധേയമാകുകയാണ്,
മോഹന്‍ലാല്‍ ജീവതത്തില്‍ ഒരു ആട്ടിന്‍കുട്ടിയെ പോലെയാണെന്നും എന്നാല്‍ ക്യാമറയും സ്റ്റേജും കണ്ടാല്‍ പുലിയായി മാറുമെന്നാണ് ഹരീഷ് പേരടി പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ ഭയമില്ലായ്മയാണ് അദ്ദേഹത്തെ സമ്പൂര്‍ണ കലാകാരനാക്കുന്നതെന്നും ഹരീഷ് വ്യക്തമാക്കിയിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്റെ ഷാരൂഖാന് സാര്‍..നിങ്ങള്‍ക്ക് മൂപ്പരെ ശരിക്കും മനസ്സില്ലായിട്ടില്ലാ എന്ന് തോന്നുന്നു...ജീവിതത്തില്‍ മൂപ്പര് ഒരു ആട്ടിന്‍കുട്ടിയെപോലെ നടക്കും..ആരുപറഞ്ഞാലും അനുസരിക്കും..പക്ഷെ ക്യാമറയും സ്റ്റേജും കണ്ടാല്‍ പിന്നെ പൂലിയാണ്..ഡാന്‍സും സിനിമയും മാത്രമല്ല...രണ്ട് മണിക്കൂറില്‍ അധികമുള്ള കാവാലം സാറിന്റെ സംസ്കൃത നാടകം നിന്ന നില്പ്പില് ഒരു അക്ഷരം തെറ്റാതെ ലൈവായി കളിച്ചിട്ടുണ്ട് ഈ മനുഷ്യന്...ഇത്രയൊക്കെ കഴിഞ്ഞാലും ഒരു എക്സ്പീരിയന്‍സുമില്ലാത്ത ഒരു അഭിനേതാവ് മൂപ്പരെ മുന്നില്‍ വന്ന് നിന്നാല്‍ അയാളോട് നിങ്ങളാണ് വലിയവന്‍ എനിക്കൊന്നുമറിയില്ലാ എന്ന് രീതിയില്‍ പെരുമാറി അയാളെ പ്രോല്‍സാഹിപ്പിക്കും..ഞാന്‍ അറിഞ്ഞ ലാലേട്ടനെ കുറിച്ച് ഒരു സത്യം നിങ്ങളോട് തുറന്ന് പറയട്ടെ...മൂപ്പര്‍ക്ക് ആരെയും ഒന്നിനെയും പേടിയില്ല...ആ ഭയമില്ലായ്മയാണ് അയാളെ സമ്പൂര്‍ണനായ കലാകാരനാക്കുന്നത്...അതുകൊണ്ട്തന്നെ അയാളില്‍ നിന്ന് അത്ഭുതങ്ങള്‍ എപ്പോഴും പ്രതീക്ഷിക്കാം..വാഴ്ത്തുക്കള്‍ ലാലേട്ടാ..????????????