Latest News

എന്നിലെ നടന്‍ കാത്തിരുന്ന യാത്ര... പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര;  ലിജോ ജോസ് പല്ലിശേരി ചിത്രത്തില്‍ അഭിനയിക്കുന്ന വാര്‍ത്ത പങ്ക് വച്ച് ഹരീഷ് പേരടി കുറിച്ചത്

Malayalilife
 എന്നിലെ നടന്‍ കാത്തിരുന്ന യാത്ര... പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര;  ലിജോ ജോസ് പല്ലിശേരി ചിത്രത്തില്‍ അഭിനയിക്കുന്ന വാര്‍ത്ത പങ്ക് വച്ച് ഹരീഷ് പേരടി കുറിച്ചത്

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രം 'മലൈക്കോട്ടൈ വാലിബനി'ല്‍ നടന്‍ ഹരീഷ് പേരാടിയും.നടന്‍ തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. തന്നിലെ നടന്‍ കാത്തിരുന്ന യാത്രയാണിത് എന്നാണ് ഹരീഷ് പേരടി ചിത്രത്തില്‍ ഭാഗമാകുന്നതിനെ കുറിച്ച് പറയുന്നത്.

''അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടന്‍ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേര്‍ന്നുള്ള യാത്ര. അനുഗ്രഹിക്കുക... മലൈക്കൊട്ടൈ വാലിബന്‍..'' എന്നാണ് ഹരീഷ് പേരടി ലിജോയ്ക്കും മോഹന്‍ലാലിനും ഒപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അണിയറ പ്രവര്‍ത്തകര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍.

ഷിബു ബേബി ജോണിന്റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 25ന് ആയിരുന്നു പ്രഖ്യാപിച്ചത്.

 

hareesh peradi in malaikottai vaaliban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES