ഇന്നലെയായിരുന്നു കേരളത്തിന്റെ 13ാംമത്തെ മുഖ്യമന്ത്രിയായി വിഡി സതീശനെ പ്രഖ്യാപിച്ചത്. സിനിമ-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്ത് നിന്ന് നിരവധിപേരാണ് വിഡി സതീശന് ആശംസകളുമായെത്തിയത്. ഇപ്പോളിതാ വിഡി സതീശനൊപ്പമുളള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.
മകന്റെ കല്യാണം വിളിക്കാനായി വിഡി സതീശനെ കണ്ടപ്പോഴുളള അനുഭവമാണ് ഹരീഷ് പേരടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. വിഡി സതീശന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി ശതരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സാധാരണ മനുഷ്യരുടെ കേരളം സന്തോഷിക്കാന്‍ കാരണം, നിങ്ങള്‍ സാധാരണ മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും പുതിയ തലമുറയുടെ ഊര്‍ജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടണെന്ന് ഹരീഷ് പേരടി കുറിച്ചു. കേരളത്തോട് നിങ്ങള്‍ വാക്ക് പാലിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മകന്റെ വിവാഹച്ചടങ്ങില്‍ നിന്നുള്ള വിഡി സതീശന്റെ ചിത്രത്തിനൊപ്പമായിരുന്നു നടന്റെ കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
എന്റെ മകന്റെ കല്യാണത്തിന് വിളിച്ചപ്പം മൂപ്പര് ഒറ്റകാര്യമേ എന്നോട് പറഞ്ഞുള്ളു...'നിങ്ങള് കോണ്‍ഗ്രസ്സ്‌കാരനല്ലാ എന്ന് എനിക്കറിയാം എന്നാലും നിങ്ങളെ എനിക്ക് വലിയ ഇഷ്ടാ..കാരണം സത്യം ഉറക്കെ വിളിച്ചു പറയുന്നവരോട് എനിക്ക് ഒരു ബഹുമാനമാണ്...ഞാന്‍ എന്തായാലും വരും' ഒരു പാട് തിരക്കിനിടയിലും മൂപ്പര് വന്ന് വാക്ക് പാലിച്ചു..ഇത് ഇന്ന് പറഞ്ഞില്ലെങ്കില്‍ പിന്നെ എപ്പം പറയും?..
പ്രിയപ്പെട്ട VDS ..നിങ്ങള്‍ ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപെട്ടപ്പോള്‍ സാധരണ മനുഷ്യരുടെ കേരളം ഇങ്ങിനെ സന്തോഷം കൊണ്ട് ഇളകി മറിയാന്‍ കാരണം..നിങ്ങള്‍ സാധാരണ മനുഷ്യരുടെ കൂട്ടത്തില്‍ നിന്ന് അവരുടെ ചൂടും ചൂരും നിസഹായതയും കണ്ണീരും നിലവിളിയും..പുതിയ തലമുറയുടെ ഊര്‍ജ്ജവും പ്രതീക്ഷയും ഏറ്റെടുത്ത് നടന്നതുകൊണ്ടാണ്...നിങ്ങള്‍ ഈ കേരളത്തോട് വാക്ക് പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്..ആശംസകള്‍