Latest News

പ്രിയദര്‍ശന്‍ വിരമിക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണ്; ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല; അങ്ങനെ തീരുമാന മെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ ഹര്‍ത്താല്‍ നടത്താനും മലയാളികള്‍ തയ്യാറാണ്; വൈറലായി ഹരിഷ് പേരടിയുടെ കുറിപ്പ്

Malayalilife
 പ്രിയദര്‍ശന്‍ വിരമിക്കുന്നുവെന്ന് പറഞ്ഞാല്‍ തന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണ്; ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല; അങ്ങനെ തീരുമാന മെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ ഹര്‍ത്താല്‍ നടത്താനും മലയാളികള്‍ തയ്യാറാണ്; വൈറലായി ഹരിഷ് പേരടിയുടെ കുറിപ്പ്

ന്നത്തെ ചില സിനിമകള്‍ കാണുമ്പോള്‍ വിരമിക്കേണ്ട സമയമായി എന്ന സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രസ്താവനയോട് പ്രതികരിച്ച് ഹരിഷ് പേരടി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.പുതിയവരുടെ സിനിമയെ പ്രോല്‍സാഹിപ്പിക്കുന്നത് മനസ്സിന്റെ വിശാലതയാണെന്നും എന്നാല്‍ വിരമിക്കാറായി എന്ന പ്രയോഗം തന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി പറഞ്ഞു.പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയില്‍ ഹരീഷ് പേരടിയും അഭിനയിക്കുന്നുണ്ട്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

പ്രിയന്‍ സാര്‍ ...കുഞ്ഞാലിമരക്കാറില്‍ ഞാന്‍ അഭിനയിക്കാന്‍ വന്നപ്പോള്‍ സാബു സിറിള്‍സാറിന്റെ സെറ്റ്കണ്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി...ആ ലൊക്കേഷനില്‍ വെച്ച് ഷൂട്ട് ചെയത എന്റെ സീന്‍ ഞാന്‍ സാറിന്റെ മോണിട്ടറിലേക്ക് നോക്കിയപ്പോള്‍ അത് എന്നെ എത്രയോ നൂറ്റാണ്ടുകള്‍ പിന്നിലേക്ക് കൊണ്ടുപോയി...ഞാന്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായി പോയി...ഞാന്‍ നില്‍ക്കുന്ന സ്ഥലവും ഞാന്‍ കണ്ട ദൃശ്യങ്ങളും രണ്ടും രാണ്ടാണെന്ന് എന്നെ ബോദ്ധ്യപ്പെടുത്താന്‍ എനിക്ക് എന്നെതന്നെ ഒന്ന് തല്ലേണ്ടി വന്നു...പിന്നിട് മലയാളവും തമിഴും ഡബ് ചെയാന്‍ വന്നപ്പോള്‍ താങ്കളുടെ വിസമയങ്ങള്‍ക്കുമുന്നില്‍ ഞാന്‍ ഒരു ചെറിയ കുട്ടിയായിരുന്നു...പുതിയ കുട്ടികളുടെ സിനിമയെ നിങ്ങള്‍ പ്രോല്‍സാഹിപ്പിക്കുന്നത് നിങ്ങളുടെ മനസ്സിന്റെ വിശാലത ...പക്ഷെ റിട്ടയര്‍മെന്റ് എന്ന വാക്ക് പ്രിയന്‍ സാറിന്റെ വാക്കായി മാറുമ്പോള്‍ എന്നെ പോലെയുള്ള നടന്‍മാരുടെ ചിറകിന് ഏല്‍ക്കുന്ന പരിക്ക് വളരെ വലുതാണ്..ഞാന്‍ ബാക്കി വെച്ച കിളിച്ചുണ്ടന്‍ മാമ്പഴങ്ങള്‍ ഇനിയും നിങ്ങളുടെ മാവില്‍ നിന്ന് എനിക്ക് കൊത്തി തിന്നാനുണ്ട്...നിങ്ങളെ പോലെയുള്ള ദൃശ്യ വിസ്മയങ്ങളുടെ തമ്പുരാന് ഞങ്ങള്‍ സിനിമാപ്രേമികളുടെ മനസ്സില്‍ റിട്ടെയര്‍മെന്റില്ല സാര്‍...ഇനി അങ്ങിനെ ഒരു തീരുമാനമെടുത്താല്‍ ആ തീരുമാനം മാറ്റാന്‍ വേണ്ടി ഒരു ഹര്‍ത്താല്‍ നടത്താനും ഞങ്ങള്‍ മലയാളികള്‍ തയ്യാറാണ് ....

തിരുവനന്തപുരത്ത് നടന്ന  ലിറ്റററി ഫെസ്റ്റിവലിലാണ് സിനിമയില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്നതിനെ കുറിച്ച് താന്‍ ആലോചിച്ച് തുടങ്ങിയതായി പ്രിയദര്‍ശന്‍ പറഞ്ഞത്.

hareesh peradi fb post about priyadarshan retiring

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES