ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടന്‍ ഹരീഷ് പേരടി. ചിത്രം ഇന്നലെയാണ് കാണാന്‍ കഴിഞ്ഞതെന്നും അതില്‍ ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടും ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമ കണ്ട് ഏറെ സമയം കഴിഞ്ഞിട്ടും 'എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല' എന്ന് അദ്ദേഹം സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു.
''ആട്ടം..ഇന്നാണ് കണ്ടത്...കാണാന്‍ നേരം വൈകിയതില്‍ സംവിധായകന്‍ ആനന്ദ് ഏകര്‍ഷിയോടും ആട്ടത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ചവരോടും ക്ഷമ ചോദിക്കുന്നു...കണ്ട് കഴിഞ്ഞ് ഇത്ര നേരമായിട്ടും എന്റെ മനസ്സിന്റെ ആട്ടം ഇപ്പോഴും കഴിഞ്ഞിട്ടില്ല...വിനയ് ഫോര്‍ട്ട് അടക്കമുള്ള ഈ സിനിമയിലെ മുഴുവന്‍ നാടകക്കാരും സിനിമയെ ആക്രമിച്ച് കീഴപ്പെടുത്തിയ അനുഭവം..നാടകക്കാരനല്ലാത്ത കലാഭവന്‍ ഷാജോണിന്റെ ഹരി അതിഗംഭീരം ...നായിക സറിന്‍ ഷിഹാബിനെ ഞാന്‍ ജഡജ് ആണെങ്കില്‍ സംസ്ഥാന അവാര്‍ഡിന് പരിഗണിക്കും..
ചന്ദ്രഹാസന്‍ മാഷിന് ഗുരുദക്ഷിണ കൊടുത്ത് തുടങ്ങിയ ആദ്യഷോട്ടില്‍ തന്നെ ആനന്ദ് ഏകര്‍ഷിയുടെ നാടക സ്‌നേഹം വ്യക്തമാണ് ...നാടകക്കാരന്‍ ഉണ്ടാക്കുന്ന സിനിമയൂടെ മൂല്യം അത് ലോകോത്തരമാണെന്ന് ആട്ടം അടിവരയിടുന്നു...മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും എന്ന് ഞാന്‍ കരുതുന്നു..ആനന്ദ് ഏകര്‍ഷി സിനിമ നിങ്ങളെ കാത്തിരിക്കുന്നുണ്ട്..ആശംസകള്‍...'' എന്നാണ് താരം കുറിച്ചത്.