Latest News

തത്താ പച്ചയില്‍ ഇഷാന്‍ ഷൗക്കത്ത്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍; മാര്‍ക്കോയിലെ വില്ലന്‍ പരിവേഷമായ വിക്ടറിന് ശേഷം ലിറ്റിലായി താരം

Malayalilife
 തത്താ പച്ചയില്‍  ഇഷാന്‍ ഷൗക്കത്ത്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ശ്രദ്ധ നേടുമ്പോള്‍; മാര്‍ക്കോയിലെ വില്ലന്‍ പരിവേഷമായ വിക്ടറിന് ശേഷം ലിറ്റിലായി താരം

തകര്‍പ്പന്‍ വിജയം നേടിയ മാര്‍ക്കോ എന്ന ചിത്രത്തിലെ വിക്ടര്‍ എന്ന കഥാപാത്രം ചിത്രം കണ്ടവരുടെയൊക്കെ മനസ്സില്‍നിറഞ്ഞുനില്‍ക്കും. കാഴ്ച്ചയില്ലങ്കിലും ഇച്ഛാശക്തിയും ആത്മധൈര്യവും കൈമുതലായുള്ള ഒരു കഥാപാത്രമായിരുന്നു. .'ഇന്നും ആ കഥാപാത്രത്തെ പെട്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നത് അകഥാപാത്രം പ്രേക്ഷകനില്‍ ഏല്‍പ്പിച്ച മുറിവു തന്നെയാണ്. 

ശത്രുവിന്റെ സംഹാരത്തിന് ഇരയാകുന്ന വിക്ടര്‍ പ്രേഷകര്‍ക്ക് ഒരുനൊമ്പരമായി മാറി. അതിനു ശേഷം ഇഷാന്‍ ഷൗക്കത്ത് അവതരിപ്പിക്കുന്ന പുതിയ കഥാപാത്രമാണ് ലിറ്റില്‍. 'നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന തത്താ പച്ച എന്ന ചിത്രത്തിലെ കഥാപാത്രമാണിത്.

മലയാളത്തില്‍ ആദ്യമായി റസ്ലിംഗ് ഷോയുടെ കഥ പറയുന്ന  ആക്ഷന്‍ കോമഡി ച്ചിത്രമാണ് ചത്താ പച്ച 'പല കാരണങ്ങളാലും ചലച്ചിത്ര രംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ചിത്രമായി മാറിയിരിക്കുന്ന ചിത്രം കൂടിയാണ് ചത്താ പച്ച 'വലിയമുടക്കുമുതലില്‍ അവതരിപ്പിക്കുന്ന ഈ പുതിയ തലമുറയെ ഏറെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളിലൂടെയാണ് എത്തുന്നത്.

പ്രധാനമായും മൂന്നു ചെറുപ്പക്കാരെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിക്കുന്ന ഈ ചിത്രത്തിലെ ലിറ്റില്‍ ഈ മൂന്നു പേരില്‍ ഒരാളാണ്.
ലോബോ, വെട്രി എന്നീ കഥാപാത്രങ്ങളാണ് മറ്റു രണ്ടു പേരുടേത്.
ഈ കഥാപാത്രങ്ങളെ യഥാക്രമം അര്‍ജുന്‍ അശോകനും . റോഷന്‍ മാത്യുവുമാണവതരിപ്പിക്കുന്നത്.

വിശാഖ് നായര്‍ മറ്റൊരു വ്യത്യസ്ഥമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. 
അഭിനേതാക്കളുടെ ഇടയില്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യമാണ് ചലച്ചിത്ര വൃത്തങ്ങളില്‍ വാര്‍ത്തയായി നിറഞ്ഞുനില്‍ക്കുന്നത്.പ്രശസ്ത ബോളിവുഡ് സംഗീതശില്‍പ്പികളായ ശങ്കര്‍, ഇഹ്‌സാന്‍ ലോയ് ടീം ആദ്യമായി മലയാള സിനിമക്കു സംഗീതം പകരുന്നതിലൂടെ ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുന്നു.

റീല്‍ വേള്‍ഡ് എന്റെര്‍ടൈന്‍മെന്റിന്റെ ബാനറില്‍ റിതേഷ് 'എസ്. രാമകൃഷ്ണന്‍ രമേഷ് എസ്. രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവരാണ ഈ ചിത്രം നിര്‍മ്മിക്കുന്നത്.: സിദ്ദിഖ്,  സായ് കുമാര്‍,മുത്തുമണി, ദര്‍ശന്‍ സാബു വൈഷ്ണവ് ബിജു , കാര്‍മന്‍ .എസ്. മാത്യു, ഖാലിദ് അല്‍ അമേരി, തെസ്‌നിഖാന്‍,ലഷ്മി മേനോന്‍, റാഫി,ദെര്‍തഗ്‌നന്‍ സാബു, ശ്യാം പ്രകാശ്,വൈഷ്ണവ് ബിജു ,മിനോണ്‍, വേദിക ശ്രീകുമാര്‍, സരിന്‍ ശിഹാബ്, ഓര്‍ഹാന്‍ ആല്‍വിന്‍ മുകുന്ദ്, ആര്‍ച്ചിത് അഭിലാഷ്, ടോഷ് ക്രിസ്റ്റി& ടോജ് ക്രിസ്റ്റി, ആഷ്‌ലി ഐസക്ക് ഏബ്രഹാം, എന്നിവരും പ്രധാന താരങ്ങളാണ്.

സുമേഷ് രമേഷ് എന്ന ഹിറ്റ് ചിത്രത്തിനു തിരക്കഥ ഒരുക്കിയ സനൂപ് തൈക്കൂടമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
ഗാനങ്ങള്‍ - വിനായക് ശശികുമാര്‍.
പശ്ചാത്തല സംഗീതം - മുജീബ് മജീദ്.
ഛായാഗ്രഹണം -ആനന്ദ്.സി. ചന്ദ്രന്‍ '
അഡിഷണല്‍ ഫോട്ടോഗ്രാഫി -ജോമോന്‍.ടി. ജോണ്‍,സുദീപ് ഇളമണ്‍,
എഡിറ്റിംഗ് -
 പ്രവീണ്‍ പ്രഭാകര്‍.
കലാസംവിധാനം - സുനില്‍ ദാസ്. മേക്കപ്പ്- റോണക്‌സ് സേവ്യര്‍.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ -അരീഷ് അസ് ലം , ജിബിന്‍ ജോണ്‍. 
സ്റ്റില്‍സ് - അര്‍ജുന്‍ കല്ലിംഗല്‍ .
പബ്‌ളിസിറ്റി ഡിസൈന്‍ -- യെല്ലോ ടൂത്ത് '
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ - എസ്. ജോര്‍ജ്.
ലൈന്‍ പ്രൊഡ്യൂസര്‍ - എസ്. ജോര്‍ജ്.
ലൈന്‍ പ്രൊഡ്യൂസര്‍ - സുനില്‍ സിംഗ് -
പ്രൊഡക്ഷന്‍ മാനേജേഴസ് - ജോബി ക്രിസ്റ്റി. റഫീഖ്.
പ്രൊഡക്ഷന്‍ എക്‌സിക്കുട്ടീവ് - പ്രസാദ് നമ്പ്യാങ്കാവ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - പ്രശാന്ത് നാരായണന്‍'
വെഫയര്‍ ഫിലിംസ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നു
വാഴൂര്‍ ജോസ്.

ishan shaukath poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES