Latest News

ഹെയ്റ്റ് ക്യാംപയിൻ എന്ന എത്രയോ കൂടോത്രങ്ങളെ വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അത് മോഹൻലാലാണ്; ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി: ഹരീഷ് പേരടി പറയുന്നു

Malayalilife
ഹെയ്റ്റ് ക്യാംപയിൻ എന്ന എത്രയോ കൂടോത്രങ്ങളെ വലിച്ച് താഴെയിട്ടിട്ടുണ്ട്, കാരണം അത് മോഹൻലാലാണ്; ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി: ഹരീഷ് പേരടി പറയുന്നു

മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകൾക്കെതിരെ നടൻ ഹരീഷ് പേരടി. ഇത്തരം ഹെയ്റ്റ് കാമ്പയിനുകൾ സിനിമയെ ബാധിക്കില്ലെന്ന് ഹരീഷ് പേരടി പറഞ്ഞു. 43 വർഷത്തെ അഭിനയജീവിതത്തിൽ നിരവധി ഹെയ്റ്റ് ക്യാംപയിനുകളെ മോഹൻലാൽ വിജയിച്ചിട്ടുണ്ട്. അത് തന്നെയാണ് മലൈക്കോട്ടൈ വാലിബനിലും കാണാൻ സാധിക്കുന്നത്. സിനിമയെ കുടുംബങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

'43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്.

ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയൊപ്പ്,' ഹരീഷ് പേരടി കുറിച്ചു.

മോഹൻലാൽ-എൽജെപി ചിത്രം 'മലൈക്കോട്ടൈ വാലിബൻ' തിയേറ്ററുകളിൽ എത്തിയതിന് പിന്നാലെ രണ്ടു ചേരികളിലാണ് പ്രേക്ഷകർ. സിനിമ പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്ന് ഒരു വിഭാഗം പറയുമ്പോൾ മലൈക്കോട്ടൈ വാലിബൻ മികച്ച ഒരു തിയേറ്റർ അനുഭവമാണെന്നും, വിഷ്വലി മികച്ച സിനിമയാണെന്നും, നല്ല ഒരു പഴങ്കഥ കേൾക്കുന്ന ഫീലോടെ കണ്ടു തീർക്കാൻ പറ്റിയ സിനിമയാണെന്നും പലരും അഭിപ്രായപ്പെട്ടു. ആദ്യ ഷോകൾക്ക് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങൾ വന്നെങ്കിലും കളക്ഷൻ കണക്കുകളിൽ ചിത്രം പിന്നോട്ട് പോകുന്നില്ല.

Read more topics: # ഹരീഷ് പേരടി
hareesh peradi about Malaikottai Valiban

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES