നടന്‍ വിശാലും നടി സായ് ധന്‍സികയും തമ്മിലുള്ള വിവാഹനിശ്ചയചിത്രങ്ങള്‍ ആണ് സോഷ്യല്‍ മീഡിയ നിറയെ. മെയ് മാസത്തില്‍ പ്രണയം തുറന്നുപറഞ്ഞ ഇവരുടെ വിവാഹം എപ്പോഴെന്ന് ആരാധകര്‍ ഉറ്റുനോക്കുന്നതിന്റെ ഇടയിലാണ് സന്തോഷം പങ്കുവച്ചുകൊണ്ട് വിശാലും സായി ധന്‌സികയും എത്തിയത്.
എന്റെ ഈ സ്‌പെഷ്യല്‍ ബെര്‍ത്ത് ഡെയില്‍ എന്നെ ആശംസിക്കുകയും അനുഗ്രഹിക്കുകയും ചെയ്തതിന് ഈ പ്രപഞ്ചത്തിന്റെ എല്ലാ കോണുകളില്‍ നിന്നുമുള്ള എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി. സായ് ധന്‍ഷികയുമായി ഇന്ന് നടന്ന എന്റെ വിവാഹനിശ്ചയത്തിന്റെ സന്തോഷവാര്‍ത്ത പങ്കിടുന്നതില്‍ സന്തോഷമുണ്ട്. പോസിറ്റീവും അനുഗ്രഹീതവുമായി തോന്നുന്നു.
എല്ലായ്‌പ്പോഴും എന്നപോലെ നിങ്ങളുടെ അനുഗ്രഹങ്ങളും സ്‌നേഹവും തേടുന്നു എന്നാണ് വിശാല്‍ എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ പങ്കിട്ടത്. പട്ടുസാരിയില്‍ സിംപിള്‍ ലുക്കിലാണ് വധു സായ് ധന്‍ഷിക വിവാഹനിശ്ചയത്തിന് എത്തിയത്. ഗോള്‍ഡണ്‍ നിറത്തിലുള്ള മുണ്ടും ഷര്‍ട്ടുമായിരുന്നു വിശാലിന്റെ വേഷം. മോതിരം മാറുന്ന ചിത്രങ്ങളും മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വിശാല്‍ പങ്കുവെച്ചു.
സിനിമാ മേഖലയില്‍ നിന്നുള്ള വിശാലിന്റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ആരാധകരും വേണ്ടപ്പെട്ടവരുമെല്ലാം കോളിവുഡിലെ പുതിയ താരജോഡിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. നാല്‍പ്പത്തിയേഴുകാരനായ വിശാലിന്റെ വിവാഹനിശ്ചയം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരിക്കല്‍ കഴിഞ്ഞതാണ്. അന്ന് വധുവിന്റെ സ്ഥാനത്തുള്ള പേര് സായ് ധന്‍ഷിക എന്നായിരുന്നില്ല.
ദേശീയ ബാസ്‌ക്കറ്റ് ബോള്‍ ടീം അംഗമായ അനിഷയുമായിട്ടായിരുന്നു കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്റെ വിവാഹനിശ്ചയം നടന്നത്. പക്ഷെ വിവാഹത്തിലേക്ക് എത്തും മുമ്പ് ഇരുവരും വേര്‍പിരിഞ്ഞു. ഏതാനും സിനിമകളില്‍ വേഷമിട്ടിട്ടുള്ള നടി കൂടിയായിരുന്നു അനിഷ. വിജയ് ദേവരക്കൊണ്ട നായകനായ അര്‍ജുന്‍ റെഡ്ഡിയില്‍ അനിഷ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.
ഹൈദരാബാദിലെ ഒരു വ്യവസായ കുടുംബത്തിലെ അംഗമായിരുന്നു അനിഷ. വിശാല്‍-അനിഷ ബ്രേക്കപ്പിന് കാരണം വിശാലിന്റെ വ്യക്തി ജീവിതമാണെന്നും വിവാഹനിശ്ചയം മുടങ്ങിയ സമയത്ത് പ്രചരിച്ചിരുന്നു. ഒരു സിനിമാ സെറ്റില്‍ വച്ചാണ് വിശാലും അനിഷയും കണ്ടുമുട്ടിയത്. ആ പരിചയം പ്രണയമായി മാറുകയായിരുന്നു. ശേഷം വിശാല്‍ പ്രണയാഭ്യര്‍ഥന നടത്തുകയും അനിഷ സമ്മതം അറിയിക്കുകയും ചെയ്തു.
രണ്ട് കുടുംബവും പിന്തുണച്ചതോടെയാണ് വിവാഹ?നിശ്ചയം എന്ന ചടങ്ങ് നടന്നതും. അന്ന് സംഭവിച്ചത് ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും വിശാലിന് ആശംസകള്‍ നേര്‍ന്ന് ചില ആരാധകര്‍ കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്റെ സിനിമ സോളോയിലും രജിനികാന്ത് സിനിമ കബാലിയിലും നിരവധി തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് സായ് ധന്‍ഷിക. മുപ്പത്തിയഞ്ച് വയസാണ് പ്രായം. വിശാലുമായി വിവാഹം തീരുമാനിച്ചുവെന്ന വാര്‍ത്ത പുറത്ത് വന്നപ്പോള്‍ ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം ചര്‍ച്ചയായിരുന്നു.
പതിനാറ് വര്‍ഷത്തില്‍ ഏറെയായിയ സായ് ധന്‍ഷിക തെന്നിന്ത്യന്‍ സിനിമയുടെ ഭാ?ഗമാണ്. പ്രണയത്തിലാകും മുമ്പ് വിശാലിന്റെ നല്ല സുഹൃത്തുകൂടിയാണ് ധന്‍ഷിക. ദൈവം എനിക്കായി കാത്തുവെച്ച പെണ്‍കുട്ടി എന്നാണ് താനും ധന്‍ഷികയും വിവാഹിതരാകാന്‍ പോവുകയാണെന്ന് ആദ്യമായി വെളിപ്പെടുത്തിയപ്പോള്‍ വിശാല്‍ പറഞ്ഞത്.
കുറച്ച് മാസം മുമ്പ് ധന്‍ഷിക നായികയായ യോഗി ഡേ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് ചെന്നൈയില്‍ നടന്നിരുന്നു. അന്ന് വിശാലും ധന്‍ഷികയും ഒരുമിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. അവിടെ വെച്ചാണ് തന്റെ പങ്കാളിയാകാന്‍ പോകുന്ന പെണ്‍കുട്ടി ധന്‍ഷികയാണെന്ന് വിശാല്‍ പ്രഖ്യാപിച്ചത്. വിശാലും വിവാ?ഹിതനാകാന്‍ പോവുകയാണെന്ന് അറിഞ്ഞതോടെ നടന്‍ സിമ്പുവിനെ കുറിച്ചാണ് കമന്റുകള്‍ ഏറെയും. എസിടിആറും ഇതുപോലെ വിവാഹ ചിത്രങ്ങള്‍ പങ്കിടുന്നത് കാണാന്‍ കാത്തിരിക്കുന്നുവെന്ന് ആരാധകര്‍ കുറിച്ചു.