Latest News

എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ എന്ന് കുറിച്ച് ജോജു ജോര്‍ജിന് ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് ഗുരു സോമസുന്ദരം;  രണ്ട് ഇതിഹാസ നായകന്മാര്‍ എന്ന് കുറിച്ച് ആരാധകരും

Malayalilife
topbanner
എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍ എന്ന് കുറിച്ച് ജോജു ജോര്‍ജിന് ഒപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് ഗുരു സോമസുന്ദരം;  രണ്ട് ഇതിഹാസ നായകന്മാര്‍ എന്ന് കുറിച്ച് ആരാധകരും

'മിന്നല്‍ മുരളി' എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ഗുരു സോമസുന്ദരം. സാമൂഹിക മാധ്യമങ്ങളിലും താരത്തിന് ആരാധകര്‍ ഏറെയായ നടന്‍ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ നടന്‍ ജോജു ജോര്‍ജിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഗുരു സോമസുന്ദരം. 'എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടന്‍' എന്നു കുറിച്ചുകൊണ്ടാണ് താരം ജോജുവിന് ഒപ്പമുള്ള ചിത്രം പങ്കുവച്ചത്. കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അപ്രതീക്ഷിതമായി ജോജു ജോര്‍ജിനെ കണ്ടപ്പോള്‍ ഗുരു സോമസുന്ദരം പകര്‍ത്തിയ ചിത്രമാണിത്.

'രണ്ട് ഇതിഹാസ നായകന്മാര്‍', 'ഇരുവരെയും ബിഗ്‌സ്‌ക്രീനില്‍ ഒരുമിച്ച് കാണാന്‍ കാത്തിരിക്കുന്നു' എന്ന കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. മിന്നല്‍ മുരളിയുടെ വമ്പന്‍ ഹിറ്റിന് ശേഷം നിരവധി മലയാള സിനിമകളാണ് ഗുരു സോമസുന്ദരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ബിജു മേനോന്‍ നായകനാകുന്ന ചിത്രം നാലാം മുറയില്‍ പ്രതിനായകനായി എത്തുന്നത് ഗുരു സോമസുന്ദരമാണ്. അഞ്ച് സ്ത്രീകളുടെ കഥ പറയുന്ന 'ഹെര്‍' ആണ് ഗുരു സോമസുന്ദരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന 'ഹയ' എന്ന ചിത്രത്തിലും താരം ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന 'ഇരട്ട'യാണ് ജോജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമ. പൊലീസ് ഇവന്‍വസ്റ്റിഗേഷന്‍ ചിത്രമാണിത്. നായാട്ടിന് ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടും ജോജുവും ഒന്നിക്കുന്ന ചിത്രമാണിത്. നായാട്ടിലെ പ്രകടനത്തിന് ഈ വര്‍ഷത്തെ കേരള സംസ്ഥാന ചര്‍ച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടനുള്ള അവാര്‍ഡ് ജോജു നേടിയിരുന്നു.

guru somasundaram with joju

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES