കഴിഞ്ഞ ഒക്ടോബര്‍ 22നാണ് മലയാളികളെ മുഴുവന്‍ ഞെട്ടിച്ചു കൊണ്ട് ഗോപികയും ഗോവിന്ദ് പദ്മസൂര്യയും ജീവിതത്തില്‍ ഒന്നിക്കുകയാണെന്ന വിശേഷ വാര്‍ത്ത എത്തിയത്. ആര്‍ക്കും വിശ്വസിക്കാന്‍ സാധിക്കാതിരുന്ന വിശേഷമായിരുന്നു അത്. ആദ്യം പരസ്യചിത്രമാണോയെന്ന സംശയം പോലും ആരാധകരില്‍ ഉണ്ടാക്കിയിരുന്നു. പിന്നാലെ അതിഗംഭീരമായി വിവാഹാഘോഷവും ഹണിമൂണ്‍ യാത്രകളുടെ വിശേഷങ്ങളും എല്ലാം ആരാധകരിലേക്ക് എത്തി. ഇപ്പോഴിതാ, വിവാഹനിശ്ചയത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു പുത്തന്‍ വിശേഷം കൂടി അറിയിച്ചിരിക്കുകയാണ് ആരാധകരെ. തങ്ങളുടെ പുത്തന്‍ വീടിന്റെ പാലുകാച്ച്.
ഗോപികയുമായുള്ള വിവാഹം നിശ്ചയിക്കുന്നതിനു മുന്നേ അഡ്വാന്‍സ് നല്‍കിയ ഫ്ളാറ്റാണ് ഇപ്പോള്‍ രണ്ടു വര്‍ഷത്തിനിപ്പുറം തിരുവോണ ദിനത്തില്‍ പാലുകാച്ച് നടത്തി ചടങ്ങിന്റെ ആഘോഷം നടന്നിരിക്കുന്നത്. കൊച്ചിയില്‍ ഒരു ഫ്ളാറ്റോ വീടോ കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. പ്രത്യേകിച്ച് കൊച്ചിയിലെ മറൈന്‍ ഡ്രൈവില്‍. അവിടുത്തെ മറീന വണ്ണിലാണ് ഗോപികയുടേയും ജിപിയുടേയും പുതിയ അപ്പാര്‍ട്‌മെന്റ്. അതും ഇരുപത്തിയേഴാം നിലയില്‍. അതാണ് അതിന്റെയൊരു ഹൈലൈറ്റ് എന്നു പറഞ്ഞുകൊണ്ടാണ് ഒക്ടോബര്‍ 22ലെ തങ്ങളുടെ പുത്തന്‍ വിശേഷം ഇരുവരും ആരാധകരെ അറിയിച്ചത്.
രണ്ട് വര്‍ഷം മുന്‍പ് അഡ്വാന്‍സ് കൊടുത്ത ഫ്‌ളാറ്റാണ്. ശോഭയുടെ ഒരു ഫ്‌ളാറ്റ് വാങ്ങുക എന്നതിന് പിന്നില്‍ ഒരു ഇമോഷണല്‍ കണക്ഷന്‍ ഉണ്ടായിരുന്നു. പണ്ടു പണ്ടേ അച്ഛന്‍ വാങ്ങാന്‍ ആവശ്യപ്പെട്ട ഒന്നാണ്, പക്ഷേ അന്ന് വേണ്ടത്ര സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല. ഇന്നിപ്പോള്‍ ഇത് വാങ്ങിയേ പറ്റൂ എന്ന് പറഞ്ഞ് അച്ഛന്‍ വാങ്ങിപ്പിച്ചു. ഏപ്രില്‍ 22 ന് കീ കൈയ്യില്‍ കിട്ടിയിരുന്നു, തിരുവോണത്തിന്റെ അന്നാണ് ഞങ്ങള്‍ പാല് കാച്ചല്‍ നടത്തിയത്. എല്ലാം കഴിഞ്ഞിട്ട് നിങ്ങളോട് പറയാം എന്നായിരുന്നു, അതാണല്ലോ അതിന്റെ ഒരു ഭംഗി. ഞങ്ങളുടെ കല്യാണവും എല്ലാം തീരുമാനിച്ചതിന് ശേഷമാണ് നിങ്ങളെ അറിയിച്ചത്, അതുപോലെ ഇതും.
തിരുവോണത്തിന് ആയതുകൊണ്ട് തന്നെ എല്ലാവരെയും വിളിച്ച് വലിയൊരു ഫങ്ഷന്‍ ഒന്നും നടത്താന്‍ സാധിച്ചിരുന്നില്ല. പിന്നെ വീടിന്റെ ഇന്റീരിയലൊന്നും പൂര്‍ത്തിയായിട്ടുമുണ്ടായിരുന്നില്ല. ഗണപതി ഹോമവും പാലുകാച്ചും എല്ലാം ഗംഭീരമായി നടന്നു. ഗോപുര എന്നാണ് വീടിന്റെ പേര്. അതില്‍ ഗോപികയുണ്ട്, ജിപിയും ഉണ്ട്. തന്റെ അച്ഛനാണ് ഈ പേരിന് പിന്നില്‍ എന്ന് ജിപി പറയുന്നു. വീടിന്റെ ഇന്റീരിയല്‍ എല്ലാം വളരെ ആലോചിച്ച് ചെയ്ത കാര്യമാണ്. ആ വിശേഷങ്ങള്‍ അടുത്ത വീഡിയോയില്‍ പങ്കുവയ്ക്കും എന്ന് പറഞ്ഞാണ് ഈ വീഡിയോ അവസാനിക്കുന്നത്.
കുറേ കാലത്തെ ഗ്യാപ്പിന് ശേഷമാമ് ഗോപികയും ഗോവിന്ദ് പദ്മസൂര്യയും പുതിയ വീഡിയോയുമായി എത്തിയിരിക്കുന്നത്. അതിങ്ങനെ ഒരു വിശേഷമായപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ അടക്കം വമ്പന്‍ ആഘോഷത്തോടെയാണ് ആരാധകരും വീഡിയോ ഏറ്റെടുത്തിരിക്കുന്നത്. കല്യാണം നിശ്ചയിച്ചതിന് പിന്നാലെയാണ് ഇരുവരും യൂട്യൂബില്‍ സജീവമായത്. എന്നാല്‍ വിവാഹത്തിന് ശേഷം കാര്യമായ വീഡിയോകള്‍ ഒന്നും പങ്കുവച്ചിരുന്നില്ല.