ഇംഗ്ലണ്ടിനെതിരായ നാലം ക്രിക്കറ്റ് ടെസ്റ്റില്‍ നിന്നും അവധിയെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറ അഹമ്മദാബാദിലെ വീട്ടിലേക്ക് മടങ്ങിയത് വാർത്തകൾക്ക് വഴി ഒരുക്കിയിരുന്നു. വിവാഹത്തിനായുളള ഒരുക്കങ്ങള്‍ക്കാണ് താരം അവധിയെടുത്തതെന്ന് എഎന്‍എ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് ശേഷമാണ് നടി അനുപമ പരമേശ്വരനുമായുളള ബുംറയുടെ വിവാഹ വാര്‍ത്തകള്‍ പുറത്തുവന്നത്. ക്രിക്കറ്റും സിനിമ ലോകവും ഒരുപോലെ ഞെട്ടിയ വാർത്തയായിരുന്നു ഇത്. 2015ൽ അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച പ്രേമം എന്ന മലയാളചിത്രത്തിൽ മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് അനുപമ സിനിമാ രംഗത്ത് ചുവടുറപ്പിക്കുന്നത്.
ആദ്യം ഇരുവരും പ്രണയത്തിലാണ് എന്നുള്ള വാർത്തകളാണ് വന്നത്. ഇതുനു കാരണമാണ് ഭയങ്കര രസമായി മാറിയത്. ക്രിക്കറ്റ് താരം ഈ നടിയെ മാത്രമാണ് ഫോള്ളോ ചെയ്തിരുന്നത് എന്നതായിരുന്നു കാരണം. ഇതാണ് അഭ്യൂഹങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. എന്നാല്‍ ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണെന്നും അതില്‍ കൂടുതല്‍ ഒന്നുമില്ലെന്നും അനുപമ പറഞ്ഞിരുന്നു. ഇതൊന്നും അധികമാർക്കും വിശ്വസിക്കാൻ പറ്റുന്നില്ല എന്ന് പറഞ്ഞിട്ടുണ്ടായിരിന്നു. പക്ഷേ ഇപ്പോൾ ഈ വാർത്ത തെറ്റാണ് എന്നുള്ള വാർത്തകൾ വരുന്നുണ്ട്. ഇവരുടെ വിവാഹ അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് പറഞ്ഞുകൊണ്ടുളള ഒരു ട്വീറ്റ് പുറത്തുവന്നിരിക്കുകയാണ്. നടി അന്ന് പോയത് വിവാഹത്തിനല്ലെന്നും പുതിയ തെലുങ്ക് ചിത്രത്തിന്‌റെ ഷൂട്ടിംഗിനാണെന്നുമാണ് ഇപ്പോൾ വരുന്ന വാർത്തകൾ. ഷൂട്ടിംഗിനായാണ് ഗുജറാത്തിലെ ദ്വാരകയില്‍ അനുപമ പോയിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകളിൽ പറയുന്നത്. ഇന്നലെയും ചിലർ ഇത് സമ്മതിക്കാൻ കൂട്ടാക്കുന്നില്ല. പരമേശ്വരന്‍-സുനിത എന്നിവരാണ് മാതാപിതാക്കള്‍. ഡോണ്‍ ബോസ്‌ക്കോ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട, നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇരിഞ്ഞാലക്കുട, കോട്ടയം സി എം എസ് കോളേജ് എന്നിവിടങ്ങളിലാണ് പഠിച്ചത്.
പ്രേമം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ മൂന്ന് നായികമാരില്‍ ഒരാളായാണ് അനുപമ അഭിനയിച്ചത്. ചിത്രത്തില്‍ അനുപമ അവതരിപ്പിച്ച മേരി എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്. കൂടാതെ ചിത്രത്തില്‍ അനുപമയും നിവിന്‍ പോളിയും ഒന്നിച്ച ആലുവാപ്പുഴയുടെ തീരത്ത് എന്ന ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജെയിംസ് ആന്റ് ആലീസ്, ജോമോന്റെ സുവിശേഷങ്ങള്‍ എ്ന്നിവയാണ് അഭിനയിച്ച മറ്റു മലയാളചിത്രങ്ങള്‍. മലയാളത്തിനുപുറമെ തമിഴ് -തെലുങ്ക് ഭാക്ഷകളിലും അഭിനയിച്ചിട്ടുണ്ട്.