Latest News

മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കില്ല; മദ്യപാനം ശീലമായതിനെക്കുറിച്ചും തുറന്ന് പറഞ്ഞ് ഉള്‍വ്വശി

Malayalilife
topbanner
  മകള്‍ കുഞ്ഞാറ്റയെ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതിക്കില്ല; മദ്യപാനം ശീലമായതിനെക്കുറിച്ചും തുറന്ന് പറഞ്ഞ് ഉള്‍വ്വശി

പ്രണയിച്ച് വിവാഹം കഴിച്ച ഉര്‍വശിയും മനോജും വേര്‍പിരിയുന്നെന്ന വാര്‍ത്ത ആരാധകരെ ഞെട്ടിച്ചിരുന്നു. ഉര്‍വശി മദ്യത്തിന് അടിമയാണ് എന്നതായിരുന്നു വിവാഹമോചനത്തിനായി മനോജ് കെ ജയന്‍ ചൂണ്ടിക്കാട്ടിയ പ്രധാനകാരണം. വിചാരണ വേളയില്‍ മദ്യപിച്ചെത്തിയ ഉര്‍വശി ഇത് ശരിയാണെന്ന് തെളിയിച്ചു.  പ്രശ്‌നങ്ങളുടെ തുടക്കത്തില്‍ ഉര്‍വ്വശിയുടെ കുടുംബത്തിന്റെ പിന്തുണയും മനോജിനൊപ്പമായിരുന്നു. മകള്‍ കുഞ്ഞാറ്റയും അച്ഛനൊപ്പം നില്‍ക്കാന്‍ ആഗ്രഹിച്ചതോടെ നായികയായി തിളങ്ങിയ ഉര്‍വ്വശിക്ക് വില്ലത്തി പരിവേഷമായി. ഉര്‍വ്വശിയുടെ മദ്യപാനം പോലും ചര്‍ച്ചാ വിഷയുമായി. 2008 ല്‍ അങ്ങനെ ഉര്‍വ്വശിയും മനോജും ഔദ്യോഗികമായി വേര്‍പിരിഞ്ഞു

വിവാഹമോചനത്തെ കുറിച്ച് മനോജ് വിശദീകരിച്ചത് ഇങ്ങനെയാണ്. 'ഒരാളെ കുറിച്ചും മോശമായി പറയാത്ത ആളാണ് ഞാന്‍. എന്നാല്‍ ഇത്രയും കാലം പറയാതെ വച്ച ആ കാര്യം ഇനിയും പറയാതിരിക്കാന്‍ വയ്യ. പൂര്‍ണ്ണമായും മദ്യത്തിനടിമയാണ് ഉര്‍വ്വശി. മദ്യപിച്ച് നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത നിലയിലാണ് അവര്‍ കോടതിയില്‍ വരെ വന്നത്. ഇങ്ങനെയുള്ള ഒരാളുടെ കൂടെ മകളെ പറഞ്ഞയക്കാന്‍ പറ്റില്ല. ഇത്രയും കാലം ഞാനിത് പറയാതിരുന്നത് അവര്‍ ഒരു സ്ത്രീയാണെന്ന് പരിഗണിച്ചാണ് എന്നാണ് മനോജ് തുറന്നിടിച്ചത്. എന്നാലിപ്പോള്‍ താന്‍ മദ്യപാനിയാകാന്‍ കാരണം മനോജാണ് എന്നാണ് ഉര്‍വശി വെളിപ്പെടുത്തുന്നത്.

മനോജ് കെ ജയന്റെ വീട്ടില്‍ എല്ലാവരും ഒരുമിച്ചിരിരുന്നാണ് മദ്യപാപ്പിക്കാറുള്ളത് അങ്ങനെയാണ് ഈ ശീലം തുടങ്ങിയത് എന്നും ഉര്‍വശി പറയുന്നു. ഇതൊടൊപ്പം മകള്‍ കുഞ്ഞാറ്റ സിനിമയില്‍ അഭിനയിക്കാന്‍ താന്‍ സമ്മതിക്കില്ല എന്നും ഉര്‍വശി പറയുന്നു. താന്‍ സിനിമയില്‍ എത്തിയത് ഇതിനോടുള്ള ഇഷ്ടംകൊണ്ടല്ല അത്‌കൊണ്ട് മകളും സിനിമയില്‍ എത്തുന്നതിനോട് താല്പര്യമില്ലന്നാണ് താരം പറയുന്നത്.  എന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവങ്ങള്‍ എല്ലാം തന്നെ തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തുമെന്നും ഉര്‍വശി വ്യക്തമാക്കുന്നു.

 

Read more topics: # actress urvashi,# openups
actress urvashi openups

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES