Latest News

അലൈപായുതേ കണ്ട ശേഷമാണ് പ്രണയം തോന്നുന്നതെന്ന് സുപ്രിയ; ഇന്ദ്രനുമൊത്ത് ആദ്യം കണ്ട ചിത്രമെന്ന് പൂര്‍ണിമ; തീയറ്ററില്‍വച്ച് ആ സത്യം തിരിച്ചറിഞ്ഞെന്നും താരം

Malayalilife
topbanner
അലൈപായുതേ കണ്ട ശേഷമാണ് പ്രണയം തോന്നുന്നതെന്ന് സുപ്രിയ; ഇന്ദ്രനുമൊത്ത് ആദ്യം കണ്ട ചിത്രമെന്ന് പൂര്‍ണിമ; തീയറ്ററില്‍വച്ച് ആ സത്യം തിരിച്ചറിഞ്ഞെന്നും താരം

ലയാളികളുടെ പ്രിയ താര കുടുംബമാണ് ഇന്ദ്രജിത്തിന്റേയും പൃഥ്വിരാജിന്റേയും. ഇരുവരുടെയും ഭാര്യമാരും മക്കളുമെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇരുവരുടെയും കുടുംബവും വീടുകളില്‍ തന്നെയാണ്. ഇന്ദ്രജിത്ത് പൂര്‍ണ്ണിമയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ക്വാറന്റൈനില്‍ സമയം ചിലവഴിക്കുകയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ക്വാറന്റൈനില്‍ ജോര്‍ദ്ദാനില്‍ പെട്ടുപോയ പൃഥ്വിക്ക് കുടുംബവുമൊത്ത് ചിലവഴിക്കാനുള്ള സമയം നഷ്ടമായി. ഇതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ സുപ്രിയയുടെ താരത്തിനെ മിസ് ചെയ്യുന്നു എന്ന തരത്തില്‍ ഇട്ട പോസ്റ്റ് ഏറെ ശ്രദ്ധ നേടിയിരുന്നു. പിന്നീട് സുപ്രിയയുടെ പോസ്റ്റുകളെല്ലാം ആരാധകര്‍ ഏറ്റെടുക്കാന്‍ തുടങ്ങി. പൃഥ്വി ഇല്ലാതെ കടന്നുപോയ വിഷുവിന്റെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ സുപ്രിയ പങ്കുവെച്ച മറ്റൊരു പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. താരത്തിന്റെ പോസ്റ്റും ആ പോസ്റ്റിന് ഏട്ടത്തിയമ്മ പൂര്‍ണിമ നല്‍കിയ കമന്റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

20 വര്‍ഷം പിന്നിട്ട ചിത്രമായ അലൈപായുതെയെ കുറിച്ചായിരുന്നു സുപ്രിയയുടെ പോസ്റ്റ്. മണിരത്നം സംവിധാനം ചെയ്ത് ശാലിനിയും മാധവനും പ്രധാന വേഷങ്ങളിലെത്തിയ പ്രണയ ചിത്രം ഇന്നും ആരാധകരുടെ പ്രിയപ്പെട്ടതാണ്. സുപ്രിയയും ചിത്രത്തിന്റെ കട്ട ആരാധികയാണ്. തനിക്ക് പ്രണയിക്കാന്‍ തോന്നിയത് തന്നെ ചിത്രം കണ്ടതിന് ശേഷമാണെന്ന് സുപ്രിയ പറയുന്നത്.

ദൈവമേ! ഈ അപൂര്‍വ ഇതിഹാസ പ്രണയകാവ്യം ഇറങ്ങിയിട്ട് 20 വര്‍ഷമായെന്നോ... ഈ സിനിമ കണ്ട് എന്റെ ഹൃദയം തുടിച്ചിട്ടുണ്ട്, രോമാഞ്ചം കൊണ്ടിട്ടുണ്ട്. ഈ മാസ്റ്റര്‍പീസ് ചിത്രം കണ്ടതിനു ശേഷമാണ് പ്രണയമെന്ന ആശയത്തോടു തന്നെ പ്രണയം തോന്നിത്തുടങ്ങിയത്.. ഇതിലെ സംഗീതം.. അതും നമ്മെ മറ്റൊരു ലോകത്ത് കൊണ്ടു ചെന്നെത്തിക്കും എന്നായിരുന്നു അലൈപായുതെ സിനിമയുടെ ഒരു പാട്ടുസീന്‍ പങ്കുവെച്ചുകൊണ്ട് സുപ്രിയ കുറിച്ചത്.

താരത്തിന്റെ പോസ്റ്റിന് പിന്നാലെ കമന്റുമായി പൂര്‍ണിമ എത്തുകയായിരുന്നു. താനും ഇന്ദ്രനും ആദ്യമായി ഒരുമിച്ച് പോയി കണ്ട ചിത്രമെന്നായിരുന്നു പൂര്‍ണിമയുടെ കമന്റ്. ഈ ചിത്രത്തിന് ഞങ്ങളുടെ ഹൃദയത്തിലും പ്രത്യേക സ്ഥാനമുണ്ട്. ആദ്യ ഡേറ്റില്‍ ഞാനും ഇന്ദ്രനും ഒന്നിച്ചുകണ്ട ചിത്രം കൂടിയാണിത്. ഇന്ദ്രന്‍ പോപ്‌കോണ്‍ പങ്കുവയ്ക്കില്ലെന്ന് തിരിച്ചറിഞ്ഞതും അന്നാണെന്നുമായിരുന്നു പൂര്‍ണ്ണിമയുടെ കമന്റ്. ഇതിന് പുറമെ നിരവധി ആരാധകരും പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. ചേച്ചി രാജുവേട്ടനുമായുള്ള പ്രണയം ഇങ്ങനെയാണോ എന്നാണ് ഒരു ആരാധകന്റെ കമന്റ്. അതേസമയം രാജുവേട്ടന്‍ ഇങ്ങനെയാണോ എന്നാണ് മറ്റൊരു ആരാധകന്‍ കമന്റിലൂടെ ചോദിക്കുന്നത്. കൂടാതെ ചിത്രത്തെക്കുറിച്ചും ചിത്രത്തിലെ ഗാനങ്ങളെ പുകഴ്ത്തിയും നിരവധിയാളുകള്‍ കമന്റുമായി എത്തുന്നുണ്ട്.

Supriya says she feels the love after seeing Alaipayuthae

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES