പോണ്‍ ചിത്രങ്ങളില്‍ നിന്നും ബോളിവുഡിലേക്കെത്തിയ പ്രശസ്ത താരമാണ് സണ്ണിലിയോണ്‍. മധുരരാജയിലൂടെ മലയാളത്തിലേക്കും താരം ചുവട് വച്ചിരുന്നു. ബോളിവുഡില്‍ സ്ഥാനമുറിപ്പിച്ച സണ്ണി പിന്നീട് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധ നേടിയിരുന്നു. മൂന്നു മക്കളെയും ദത്തെടുത്ത് സണ്ണി വളര്‍ത്തുന്നുണ്ട്. എന്നാൽ ഇപ്പോൾ സണ്ണി ലിയോണിന്റെ കോളേജ് പ്രവേശനമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യുന്നത്.
ഇംഗ്ലീഷ് ബിരുദത്തിന് വേണ്ടി കൊല്‍ക്കത്തയിലെ ഒരു കോളജില്‍ പ്രവേശനം എടുക്കാന്‍ വന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിനുള്ള മെറിറ്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് കണ്ടത് സണ്ണി ലിയോണിയുടെ പേരാണ്. താരത്തിന്റെ പേര് ഇടംപിടിച്ചിരിക്കുന്നത് അശുതോഷ് കോളജ് വ്യാഴാഴ്ച ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച ബിഎ ഇംഗ്ലീഷ്(ഓണേഴ്സ്) പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ്.
പേര് പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ആപ്ലിക്കേഷന്‍ ഐഡി, റോള്‍ നമ്ബര്‍ എന്നിവ സഹിതമാണ്. ഇതില്‍ നിന്നും പേരിന് പുറമെ പ്ലസ് ടു പരീക്ഷയില്‍ നാല് വിഷയങ്ങള്‍ക്ക് ഫുള്‍ മാര്‍ക്ക് നേടിയിട്ടുണ്ടെന്നും വ്യക്തമാക്കുന്നു. സണ്ണിയുടെ കോളജ് പ്രവേശനം വാര്‍ത്തകളില്‍ നിറഞ്ഞതോടെ താരം രസകരമായ പ്രതികരണവുമായി എത്തുകയും ചെയ്തിട്ടുണ്ട്. എല്ലാവരേയും അടുത്ത സെമസ്റ്ററില്‍ കാണാം, നിങ്ങള്‍ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു- എന്നായിരുന്നു താരം ട്വീറ്റ് ചെയ്തത്. എന്നാൽ താരത്തിന്റെ ട്വീറ്റിന് താഴെ രസകരമായ ട്രോളുകളും നിറയുന്നുണ്ട്.
കോളേജ് മാനേജ്മെന്റ് സംഭവം വിവാദമായതോടെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാൽ കോളജിന്റെ വിശദീകരണം ആരോ മനഃപൂര്‍വം ചെയ്തതാണിതെന്നാണ് . ഇത് തിരുത്താന്‍ ബന്ധപ്പെട്ട വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും കോളജ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്‌തു.