Latest News

നായികമാരുടെ വിവാഹജീവിതം പാതി വഴിയില്‍ മുടങ്ങുന്നതിന്റെ കാരണം ഫ്രസ്‌ട്രേഷന്‍; 50  വയസിനോടടുത്തിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം പറയാതെ പറഞ്ഞ് ശോഭന

Malayalilife
നായികമാരുടെ വിവാഹജീവിതം പാതി വഴിയില്‍ മുടങ്ങുന്നതിന്റെ കാരണം ഫ്രസ്‌ട്രേഷന്‍; 50  വയസിനോടടുത്തിട്ടും കല്യാണം കഴിക്കാത്തതിന്റെ കാരണം പറയാതെ പറഞ്ഞ് ശോഭന


മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശോഭന. മലയാളത്തിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് ശോഭനയെ വിശേഷിപ്പിക്കാം. അഭിനയിച്ച എല്ലാ സിനിമകളും സൂപ്പര്‍ഹിറ്റാക്കിയിട്ടുള്ള ശോഭന എല്ലാ പ്രമുഖ നടന്‍മാരുടെയും നായികയായിട്ടുണ്ട്. എന്നാല്‍ 48 വയസായിട്ടും ശോഭന എന്തുകൊണ്ട് കല്യാണം കഴിക്കുന്നില്ലെയെന്ന് പൊതുവേ മലയാളികള്‍ ഉയര്‍ത്തുന്ന ചോദ്യമാണ്. ഇപ്പോഴിതാ ശോഭന കല്യാണം കഴിക്കാത്തതിന്റെ രഹസ്യം പുറത്തായിരിക്കുകയാണ്.

സിനിമാ മംഗളമാണ് ശോഭന കല്യാണം കഴിക്കാത്തിന്റെ കാരണം ഈ ലക്കത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഒപ്പം കല്യാണം കഴിച്ച നടിമാര്‍ വിവാഹബന്ധം വേര്‍പ്പെടുത്തുന്നതിന്റെ കാരണം കൂടി സിനിമാമംഗളം കണ്ടുപിടിച്ചിട്ടുണ്ട്. സിനിമയുടെ ലൈം ലൈറ്റില്‍ നില്‍ക്കുന്ന പല നടിമാരും ഇടയ്ക്ക് വച്ച് കല്യാണം കഴിച്ച് വിദേശത്തേക്ക് പോവുകയാണ് പതിവ്. എന്നാല്‍ വിദേശത്തെത്തുമ്പോള്‍ ഒന്നും ചെയ്യാനില്ലാതെ ഫ്രസ്ട്രേഷന്‍ അനുഭവിക്കുകയാണ് ഈ നടിമാര്‍. തിരക്കിന്റെ ലോകത്ത് നിന്നും അമേരിക്കയിലെ ലണ്ടനിലോ ഒക്കെ പോയി വീടിനുള്ളില്‍ അടച്ചിരിക്കേണ്ട ഗതികേടിലാകും പല നടിമാരും. ഭര്‍ത്താവ് കൂടെ ജോലിക്ക് പോയിക്കഴിഞ്ഞാല്‍ ഇവര്‍ക്ക് ഒന്നും ചെയ്യാനില്ലാതെ ആകും. ഇതൊടെയാണ് പല നടിമാരുടെയും വിവാഹബന്ധം വേര്‍പിരിയലിന്റെ വക്കിലെത്തുന്നതെന്ന് സിനിമാമംഗളം പറയുന്നു. ഇതുപോലുള്ള ഒരു വിവാഹബന്ധത്തില്‍ പെടാതിരിക്കാനാണ് ശോഭന കല്യാണം കഴിക്കാത്തതെന്നാണ് സിനിമാമംഗളം കണ്ട് പിടിച്ചിരിക്കുന്നത്. മാത്രമല്ല ഒരു കുട്ടിയെ ശോഭന ദത്തെടുത്ത് വളര്‍ത്തുന്നതും ഇനി ഒരു വിവാഹം വേണ്ടെന്നുളള നിലപാടിലാണത്രേ. ഒരു മകളെ ദത്തെടുത്തതിലൂടെ ഇനിയൊരു വിവാഹമില്ലെന്ന് പറയാതെ പറഞ്ഞിരിക്കുക കൂടിയാണ് ശോഭന.

ശോഭന അവസാനം മലയാളത്തില്‍ അഭിനയിച്ച വിനീത് ശ്രീനിവാസന്‍ ചിത്രത്തിലും മികച്ച ഒരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. ഇതിന്റെ രണ്ടാം ഭാഗമെത്തുന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സിനിമാ തിരക്കുകളില്ലെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടി നൃത്തവും ഡാന്‍സ് സ്‌കൂളും സ്റ്റേജ് ഷോയുമൊക്കെയായി ഇപ്പോഴും പ്രേക്ഷകര്‍ക്കിടയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. 


 

Read more topics: # Shobhana,# lady super star,# marriage
shobhana talks about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES