കരിയറിലെ മോശം സമയത്ത് കൂടിയാണ് നയന്‍താര കടന്ന് പോകുന്നത്. ഏറ്റവും ഒടുവില്‍ നടിയുടെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിയുകയായിരുന്നു.മൂക്കുത്തി അമ്മന്‍, നെട്രികണ്‍, ഒ 2, കണക്ട്, മലയാളത്തിലെ ഗോള്‍ഡ് തുടങ്ങി കഴിഞ്ഞ വര്‍ഷം അഭിനയിച്ച ഭൂരിഭാഗം സിനിമകളും പരാജയപ്പെട്ടിരുന്നു. ഇതോടെ നടിയുടെ താരമൂല്യം ഇടിയുകയാണെന്നും അതിനെത്തുടര്‍ന്ന് രണ്ടു സിനിമകളില്‍ നിന്ന് നയന്‍താരയെ പുറത്താക്കിയെന്നുമാണ് റിപ്പോര്‍ട്ട്.
തമിഴകത്ത് ഒരു പ്രമുഖ നിര്‍മ്മാണ കമ്പനിയുടെ ചിത്രങ്ങളില്‍ നിന്നും നയന്‍താരയെ മാറ്റി എന്നാണ് റിപ്പോര്‍ട്ട്. 2021ല്‍ ആണ് നയന്‍താര ഇവരുടെ രണ്ടു സിനിമകള്‍ ചെയ്യാമെന്നേറ്റത്. ഒരു സിനിമയ്ക്ക് പത്തുകോടി എന്ന നിലയില്‍ പ്രതിഫലക്കാര്യത്തില്‍ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ രണ്ടുവര്‍ഷമായിട്ടും നയന്‍താര കാള്‍ഷീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് തിരുമാനമെടുത്തതെന്നാണ് വിവരം. ആരാധകര്‍ക്കിടയില്‍ നയതാരയുടെ സ്വീകാര്യത നഷ്ടപ്പെടുകയാണെന്ന പ്രചാരണവും ശക്തമാണ്.
മറുവശത്ത് നടിയുടെ ഭർത്താവ് വിഘ്നേശ് ശിവനും കരിയറിൽ പ്രശ്നങ്ങൾ നേരിടുകയാണ്. അടുത്തിടെയാണ് വിഘ്നേശിനെ അജിത്ത് ചിത്രത്തിലെ സംവിധായക സ്ഥാനത്ത് നിന്ന് മാറ്റിയത്.