Latest News

കറുത്ത ചുരിദാര്‍ അണിഞ്ഞ് ഒരേ പോലെ പോസ് ചെയ്ത് മഞ്ജുവാര്യരും മീനാക്ഷിയും; അമ്മയുടെ അതേ സ്‌റ്റൈലില്‍ മകള്‍; താരറാണിയുടെയും താരപുത്രിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

Malayalilife
 കറുത്ത ചുരിദാര്‍ അണിഞ്ഞ് ഒരേ പോലെ പോസ് ചെയ്ത് മഞ്ജുവാര്യരും മീനാക്ഷിയും; അമ്മയുടെ അതേ സ്‌റ്റൈലില്‍ മകള്‍; താരറാണിയുടെയും താരപുത്രിയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറല്‍

ലയാള സിനിമയുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജുവാര്യര്‍. മടങ്ങിവരവില്‍ ശക്തമായ സ്ത്രീകഥാപാത്രങ്ങളുമായി മുന്നേറുകയാണ് താരം. സല്ലാപം എന്ന ചിത്രത്തില്‍ ദീലിപിന്റെ നായികയായി എത്തിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിന്റെ കൈപിടിക്കുകയായിരുന്നു. സിനിമയില്‍ കത്തി നില്‍ക്കുന്ന സമയത്തായിരുന്നു ദിലീപുമായുളള വിവാഹം. മഞ്ജുവിന്റേയും ദിലീപിന്റെയും വിവാഹം സിനിമ ലോകം വന്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്.പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതം നയിക്കുകയായിരുന്നു മഞ്ജു.

പിന്നീട് വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു മഞ്ജുവാര്യരുടെ ജീവിതത്തില്‍. തുടര്‍ന്ന് ആരാധകരുടെ ആഗ്രഹം പോലെ നൃത്തത്തിലേക്കും അഭിയത്തിലേക്കും മഞ്ജുശക്തമായി തിരിച്ചുവന്നു. ഇതിനിടെ വിവാഹമോചനം ഉള്‍പ്പെടെ ജീവിതത്തില്‍ സംഭവിച്ചെങ്കിലും അതിനൊന്നും മഞ്ജുവിനെ തളര്‍ത്താനായില്ല. വേര്‍പിരിയലിലൂടെ മകള്‍ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ കൂടി മഞ്ജു വീണ്ടും സിനിമയില്‍ തിരിച്ചു വരികയായിരുന്നു. ഇപ്പോള്‍ സിനിമയില്‍ സജീവമായിരിക്കുന്ന മഞ്ജു വാര്യര്‍ അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ്. മടങ്ങി വരവിലും മഞ്ജുവിന് പിഴച്ചില്ല. ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. അതേസമയം മീനാക്ഷി അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തുമെന്ന് കരുതിയെങ്കിലും ഡോക്ടറാകാന്‍ പഠിക്കുകയാണ് മീനാക്ഷി. പഠനത്തോട് അനുബന്ധിച്ച് ചെന്നൈയില്‍ ആയിരുന്നു മീനാക്ഷി. എന്നാല്‍ ലോക്ക്ഡൗണ്‍ മൂലം പഠനം താല്‍ക്കാലികമായി നിര്‍ത്തിയിരിക്കുന്നതിനാല്‍ മീനാക്ഷി ഇപ്പോള്‍ ആലുവയിലെ പത്മസരോവരം വീട്ടിലുണ്ട്.

അതേ സമയം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് മീനാക്ഷിയുടേയും മഞ്ജു വാര്യരുടേയും ചിത്രങ്ങളാണ്. രണ്ട് പേരും കറുത്ത നിറത്തിലുള്ള ചുരിദ്ദാര്‍ ധരിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഒരുപോലെ പോസ് ചെയ്തു നല്‍ക്കുന്ന അമ്മയുടേയും മകളുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പേജുകളിലും ഫാന്‍സ് ഗ്രൂപ്പിലും വൈറലാണ്. ഇത് എവിടെ വച്ച് എടുത്ത ചിത്രങ്ങളാണെന്ന് വ്യക്തമല്ല. അമ്മയും മകളും കണ്ടുമുട്ടിയോ എന്നും ചോദ്യങ്ങളുണ്ട്. അമ്മയെ പോലെ തന്നെയാണ് മകളെന്നാണ് ആരാധകര്‍ പറയുന്നത്. അമ്മയാണോ മകളാണോ കൂടുതല്‍ സുന്ദരിയെന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.


 

Manju warrier Meenakshi in black salwar

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES