മലയാളത്തിലെ ശക്തനായ യുവതാരവും സംവിധായകൻ ഫാസിലിന്റെ മകനുമാണ് ഫഹദ് ഫാസിൽ. കൈയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമയിലേക്ക് ഫഹദ് അരങ്ങേറ്റം കുറിച്ചത്. എന്നാൽ താരത്തിന്റെ ആദ്യ ചിത്രം തന്നെ പരാജയമായിരുന്നു. തുടർന്ന് അമേരിക്കയിലേക്ക് പോയ ഫഹദ് വർഷങ്ങൾക്ക് ശേഷമാണ് മലയാള സിനിമയിലേക്ക് വീണ്ടും ഒരു തിരിച്ച് വരവ് നടത്തിയിരുന്നത്. അഞ്ജലി മേനോൻ സംവിധാനം നിർവഹിച്ച ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ ഭാര്യ ഭര്‍ത്താക്കന്മാരായി അഭിനയിച്ചതിന് ശേഷമാണ് ഫഹദ് ഫാസിലും നസ്രിയ നസീമും പ്രണയത്തിലാവുന്നതും. സിനിമ പ്രദർശനത്തിന് എത്തിയ അതേ വര്‍ഷം തന്നെയായിരുന്നു ഇരുവരും വിവാഹിതരായതും.
തങ്ങളുടെ ആറാം വിവാഹ വാര്‍ഷികം 2014 ഓഗസ്റ്റില്‍ വിവാഹിതരായ ഫഹദും നസ്രിയയും അടുത്തിടെയാണ് ആഘോഷമാക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഫഹദും നസ്രിയയും ഒരു പുതിയ ഒരു പോർഷെയുടെ സൂപ്പർ താരം 911 കരേര എസ് സ്വന്തമാക്കിയത്. കരേര എസിന്റെ പൈതൺ ഗ്രീൻ എന്ന പ്രത്യേക നിറത്തിലുള്ള വാഹനമാണ് ഇരുവരും വാങ്ങിയതും. . ഒരുകോടി 90 ലക്ഷം രൂപയാണ് കാറിൻറെ എക്‌സ് ഷോറൂം വില. ഈ വാർത്ത വലിയ കൗതുകത്തോടെ ആണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തതും.
എല്ലാവരും ഒരുപോലെ കാർ എടുത്തതിന് അഭിനന്ദനമാണ് അറിയിച്ചത് എങ്കിലും ചിലർ അനാവശ്യ ആർഭാടമാണ് ഇത് എന്ന് ചൂണ്ടികാട്ടി കൊണ്ട് രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇക്കൂട്ടത്തിൽ വന്ന ഒരു കമന്റ് ആണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുക്കുന്നത്. ഈ കമന്റ് നൽകിയിരിക്കുന്നത് ഒരു യുവതിയാണ്. കല്യാണം കഴിഞ്ഞിട്ട് ആറ് വർഷങ്ങൾ കഴിഞ്ഞിട്ടും പോലും ഇതുവരെ ഒരു കുഞ്ഞിക്കാൽ വേണമെന്ന ആഗ്രഹം നിങ്ങൾക്ക് ഇല്ലേ എന്നാണ് യുവതി കമന്റിലൂടെ ചോദ്യമുയർത്തിയിരിക്കുന്നത് .
രണ്ടു കോടിയുടെ കാർ വാങ്ങുന്നതിലും കോടികൾ സമ്പാദിക്കുന്നതിലും അല്ല കാര്യം. ആദ്യം രണ്ട് കുഞ്ഞിക്കാൽ കാണിക്കുന്നതിൽ കഴിവ് കാണിക്ക്. ആറേഴു വർഷം കഴിഞ്ഞല്ലോ കല്യാണം കഴിഞ്ഞിട്ട്, എന്തെ അതിനുമാത്രം ഒരു 15 മിനിറ്റ് സമയം കിട്ടിയില്ലേ? എന്നായിരുന്നു യുവതിയുടെ കമന്റ്. യുവതിയുടെ കമന്റിനെ പിന്തുണച്ചുകൊണ്ടും എതിർത്തുകൊണ്ടും നിരവധി ആളുകളാണ് രംഗത്ത് എത്തിയിരിക്കുന്നത്. ഈ കമന്റ് സ്‌ക്രീന്‍ഷോട്ട് എടുത്ത് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരുന്നു.