Latest News

ചാണകം തിന്നുമ്പോള്‍ തൊണ്ടയില്‍ തടയാതിരിക്കാന്‍ ഗോമൂത്രം കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍; നിലപാടിന് അസഭ്യമല്ല മറുപടി; പൃഥ്വിരാജിനെ പിന്തുണച്ച് കൊണ്ട് അനുരാജ് മനോഹര്‍

Malayalilife
ചാണകം തിന്നുമ്പോള്‍ തൊണ്ടയില്‍ തടയാതിരിക്കാന്‍ ഗോമൂത്രം കുടിക്കുന്ന വര്‍ഗ്ഗങ്ങള്‍; നിലപാടിന് അസഭ്യമല്ല മറുപടി; പൃഥ്വിരാജിനെ പിന്തുണച്ച് കൊണ്ട്  അനുരാജ് മനോഹര്‍

ലയാള സിനിമ പ്രേമികൾക്ക്  ഇടയിലെ ശ്രദ്ധേയനായ യുവ താരവും സംവിധായകനുമാണ് പൃഥ്വിരാജ്. നിരവധി സിനിമകയിലുടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും താരത്തിന് സാധിച്ചു. സിനിമ മേഖലയില്‍ നിന്നും ആദ്യമായി ലക്ഷദ്വീപ് ജനതയ്ക്ക്  പിന്തുണ പ്രഖ്യാപിച്ചത് നടന്‍ പൃഥ്വിരാജാണ്. ഇതിന് പിന്നാലെ  പൃഥ്വിക്കെതിരെ സംഘപരിവാര്‍ ആക്രമണവും ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ സിനിമ മേഖലയില്‍ നിന്നുള്ള നിരവധി പേരാണ് പൃഥ്വിരാജിന്റെ കുടുംബത്തെ ആക്ഷേപിച്ച് കൊണ്ടുള്ള ജനം ടിവിയുടെ പരാമര്‍ശത്തില്‍  വിമര്‍ശനം അറിയിച്ചിരിക്കുന്നത്. പൃഥ്വിരാജിനെ പിന്തുണച്ച് കൊണ്ട് ഇഷ്‌ക് എന്ന ചിത്രത്തിന്റെ സംവിധായകന്‍ അനുരാജ് മനോഹറും രംഗത്തെത്തി.

സൈബര്‍ ബുള്ളിയിങ്ങിന്റെ അങ്ങേതല ഒരു ദശാബ്ദത്തിന് മുന്നേ നേരിട്ട് വിജയിച്ച ആളാണ് പൃഥ്വിരാജ്. നിലപാട് പറയുമ്പോള്‍ തെണ്ടിത്തരം പറയരുത്. അങ്ങനെ ചെയ്താല്‍ ജനങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നും അനുരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ജനം ടിവി ഓണ്‍ലൈനില്‍ സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാണിക്കണമെന്നാണ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമര്‍ശം.  ജികെ സുരേഷ് ബാബുവാണ് ലേഖനം പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്കു വേണ്ടി എന്ന തലക്കെട്ടില്‍ എഴുതിയിരിക്കുന്നത്. അതോടൊപ്പം തന്നെ  ലേഖനത്തില്‍ രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകുമെന്നും പറയുന്നു. ജനം ടിവി ലേഖനം  വിമര്‍ശനങ്ങള്‍ കൂടിയതോടെ പിന്‍വലിക്കുകയും ചെയ്തു.

ലേഖനത്തിലെ പൃഥ്വിരാജിനെതിരായ പരാമര്‍ശങ്ങള്‍ ഇങ്ങനെ: ”ഇന്ന് ലക്ഷദ്വീപിനുവേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കി രംഗത്തു വരുമ്പോള്‍ അതിനു പിന്നില്‍ ജിഹാദികളുടെ കുരുമുളക് സ്പ്രേ ആണെന്ന് മനസ്സിലാക്കാന്‍ വലിയ പാണ്ഡിത്യമൊന്നും വേണ്ട. കഴിഞ്ഞ കുറച്ചുകാലമായി ജിഹാദികള്‍ക്കും ഭീകരര്‍ക്കും വേണ്ടി പൃഥ്വിരാജ് കണ്ണീരൊഴുക്കാന്‍ തുടങ്ങിയിട്ട്. ഒരു നടന്‍ എന്ന നിലയിലും അഭിനേതാവ് എന്ന നിലയിലും പൃഥ്വിരാജിനോട് സ്നേഹവും ആദരവുമുണ്ട്. ദേശീയകാര്യങ്ങളിലും ഭരണപരമായ കാര്യങ്ങളിലും പൃഥ്വിരാജ് കുരയ്ക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.”

”പൃഥ്വിരാജിനോട് ഞാന്‍ അടക്കമുള്ള മലയാളികള്‍ക്ക് ഉള്ള സ്നേഹം പൗരുഷവും തന്റേടവുമുള്ള സുകുമാരന്റെ മകന്‍ എന്ന നിലയിലാണ്. സുകുമാരന്റെ മൂത്രത്തില്‍ ഉണ്ടായ പൗരുഷമെങ്കിലും പൃഥ്വിരാജ് കാട്ടണം. രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം പൃഥ്വിരാജ് കുരച്ചു ചാടുമ്പോള്‍ നല്ല നടനായ സുകുമാരനെ ആരെങ്കിലും ഓര്‍മ്മിപ്പിച്ചാല്‍ അത് പിതൃസ്മരണയായിപ്പോകും. നാലു സിനിമാ അവസരങ്ങള്‍ക്കു വേണ്ടി സ്വന്തം പിതൃസ്മരണ നടത്താന്‍ മറ്റുള്ളവര്‍ക്ക് അവസരം കൊടുക്കരുതേ എന്ന അഭ്യര്‍ത്ഥനയാണ് പൃഥ്വിരാജിനോടുള്ളത്. മറ്റു പലരും ഇത്തരത്തിലുള്ള ഒരു പരാമര്‍ശം പോലും അര്‍ഹിക്കുന്നില്ല. പിന്നെ പൃഥ്വിരാജല്ല, ആര് ചാടിയാലും ലക്ഷദ്വീപ് എന്നല്ല, ഇന്ത്യയുടെ ഒരു ഭാഗവും ഇനി ജിഹാദികള്‍ക്ക് കിട്ടില്ല.’

Director Anuraj Manohar supporting Prithviraj

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES