മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ താരം അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ താരത്തിന് അഭിനയിക്കാനും സാധിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ മലയാള സിനിമയില്‍ സജീവമായി അഭിനയിക്കുന്നില്ലെങ്കിലും ഒരു തിരിച്ച് വരവ് താന്‍ ആഗ്രഹിക്കുന്നുണ്ടെന്നാണ് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നത്. അതോടൊപ്പം തന്നെ ഒപ്പം ദുല്‍ഖര്‍ സല്‍മാന്‍ അടക്കം മലയാളത്തിലെ പ്രഗത്ഭരായ താരങ്ങള്‍ ആരൊക്കെയാണെന്നും പറയുന്നു.
പല പ്രതിസന്ധികളും ചേര്‍ന്നതാണ് ജീവിതം. സിനിമാ രംഗമായത് കൊണ്ട് തന്നെ കുറേ ഗോസിപ്പുകള്‍ കേട്ടിട്ടുണ്ട്. പലതിനും ചെവി കൊടുത്തിട്ടില്ല. ഗോസിപ്പ് എപ്പോഴും ഗോസിപ്പ് മാത്രമാണ്. ഞാന്‍ എന്താണെന്നോ ആരാണെന്നോ പലര്‍ക്കും അറിയില്ല. ഗോസിപ്പിനെ ഗോസിപ്പിന്റെ വഴിക്ക് വിട്ടേക്കൂ. അതല്ലേ നല്ലത്. ജീവിതത്തില്‍ ഞാന്‍ പിന്തുടരുന്ന നയമുണ്ട്. നമ്മുടെ ജോലി നമ്മള്‍ നന്നായി ചെയ്യുക. ഉറപ്പായും അതിന്റെ ഫലം കിട്ടുക തന്നെ ചെയ്യും. ജീവിതത്തില്‍ വിജയിച്ച ഒരു വ്യക്തിയായി ഞാന്‍ എന്നെ വിലയിരുത്തുന്നില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. അത് പണത്തിന് വേണ്ടിയോ അവാര്‍ഡിന് വേണ്ടിയോ ഒന്നുമല്ല. നമ്മില്‍ തന്നെയുള്ള ഒരു വിശ്വാസമുണ്ട്. ലക്ഷ്യമുണ്ട്, അതിന് അനുസരിച്ചുള്ള ഒരു യാത്രയിലാണ് ഞാനും.
അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമ എന്നും എനിക്ക് ഹൃദയത്തോട് ഏറെ അടുത്ത് നില്‍ക്കുന്നതാണെന്ന് സുഹാസിനി പറയുന്നത്. ഫഹദ് ഫാസില്‍, നിമിഷ സജയന്‍, കുഞ്ചാക്കോ ബോബന്‍ എന്നിങ്ങനെ പ്രതിഭാധനരായ എത്രയോ യുവതാരങ്ങളാണ് മലയാളത്തിലുള്ളതെന്ന് സുഹാസിനി പറയുന്നു.