Latest News

അച്ഛന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് മണിരത്‌നവുമായുള്ള എന്റെ വിവാഹം നടത്തിയത്;ഇപ്പോഴും അദ്ദേഹം അത് പാലിക്കുന്നുണ്ട്: സുഹാസിനി

Malayalilife
അച്ഛന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് മണിരത്‌നവുമായുള്ള എന്റെ വിവാഹം നടത്തിയത്;ഇപ്പോഴും അദ്ദേഹം അത് പാലിക്കുന്നുണ്ട്: സുഹാസിനി

ലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് സുഹാസിനി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. 1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ  താരം അരങ്ങേറ്റം കുറിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ താരത്തിന് അഭിനയിക്കാനും സാധിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ വീട്ടുകാരുടെ നിര്‍ബന്ധം മൂലം നടന്ന വിവാഹത്തെ കുറിച്ച് സുഹാസിനി പറയുന്നത് ഇങ്ങനെ.

കമല്‍ഹാസന്‍ അച്ഛന്‍ ചാരുഹാസന്റെ സഹോദരനാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാത്തവരുണ്ടായിരുന്നു. പോരാത്തതിന് ചാരുഹാസന്‍ സ്വന്തം അച്ഛനാണോ എന്ന് വരെയുള്ള ചോദ്യങ്ങള്‍ പോലും ചിലര്‍ ചോദിച്ച് കളയും. രാവണന് ശേഷം മണിക്ക് വേണ്ടി സംഭാഷണങ്ങള്‍ എഴുതിയിട്ടില്ല. 
അതിന് മുമ്ബ് റോജ പോലുള്ള സിനിമകളൊക്കെ കാണുമ്‌ബോള്‍ ഞാന്‍ ചെറിയ കുസൃതി ചോദ്യങ്ങളൊക്കെ ചോദിക്കും. ആദ്യം എഴുതികൊണ്ട് ചെല്ലുമ്‌ബോള്‍ ഒന്നും നോക്കാതെ അത് കുപ്പയിലിടും മണി. തൃപ്തനാവില്ല. മണിയുടെ എഴുത്തുകള്‍ പോലും പൂര്‍ത്തിയാക്കിയ ശേഷം തൃപ്തി വരാത്തതിനാല്‍ അദ്ദേഹം കുപ്പയിലിടും. ഞങ്ങളുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. 

അച്ഛന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ച് വീട്ടുകാര്‍ നിര്‍ബന്ധിച്ചാണ് മണിരത്‌നവുമായുള്ള എന്റെ വിവാഹം നടത്തിയത്. മണിയെക്കാള്‍ സിനിമയില്‍ പ്രവൃത്തി പരിചയവും സീനിയോറിറ്റിയും എനിക്കാണ്. മണിയുടെ ആദ്യ പടത്തില്‍ നായികയാകാന്‍ എന്നെ ക്ഷണിച്ചിരുന്നു. ഞാനാണ് താല്‍പര്യമില്ലെന്ന് പറഞ്ഞ് ഒഴിവാക്കിയത്. അത് ഇന്നും മണി പറയും. നിന്നെ ഇനി ഒരിക്കലും എന്റെ സിനിമയില്‍ അഭിനയിപ്പിക്കില്ലെന്ന് അദ്ദേഹം പണ്ട് പറഞ്ഞിരുന്നു. ഇപ്പോഴും അദ്ദേഹം അത് പാലിക്കുന്നുണ്ട് എന്നും  സുഹാസിനി പറയുന്നു.

Actress suhasini words about marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES