Latest News

ജീവിതത്തില്‍ ഒരുപാട് പേരെ വിശ്വസിച്ചു; അവർ എല്ലാവരും പറ്റിച്ചു; അങ്ങനെയാണ് പുള്ളിക്കാരി ഒരു സമാധാനം കണ്ടെത്തിയത്: ശ്രീലത നമ്പൂതിരി

Malayalilife
ജീവിതത്തില്‍ ഒരുപാട് പേരെ വിശ്വസിച്ചു; അവർ  എല്ലാവരും പറ്റിച്ചു; അങ്ങനെയാണ് പുള്ളിക്കാരി ഒരു സമാധാനം കണ്ടെത്തിയത്: ശ്രീലത നമ്പൂതിരി

ലയാള സിനിമയിലെ പ്രിയ നായികമാരിൽ ഏറെ ശ്രദ്ധേയായ നടിയാണ് ശ്രീവിദ്യ. ഇന്നും പ്രേക്ഷക മനസ്സുകളില്‍ നായികയായും അമ്മയായും തിളങ്ങിയ താരം ജീവിക്കുന്നുണ്ട്. എന്നാൽ ഇന്നും സോഷ്യൽ മീഡിയയിൽ ശ്രീവിദ്യയുടെ പ്രണയവും വ്യക്തി ജീവിതത്തിലെ കാര്യങ്ങളുമൊക്കെ ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോൾ താരത്തെക്കുറിച്ചും അവരോട് തനിക്കുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചുമൊക്കെ  വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീലത നമ്പൂതിരി.  കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ശ്രീലത പറഞ്ഞിരുന്നത്.

അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍ എന്ന ചിത്രത്തില്‍ ശ്രീവിദ്യയ്ക്കായി ഗാനം ആലപിച്ചിട്ടുണ്ട് ശ്രീലത. വിദ്യ ഒരുപാട് സെന്‍സിറ്റീവാണ്. ആത്മാര്‍ത്ഥമായിട്ട് എല്ലാം വിശ്വസിക്കും. ജീവിതത്തില്‍ ഒരുപാട് പേരെ വിശ്വസിച്ചു. എല്ലാവരും പറ്റിച്ചു. അതാണ്. ഞങ്ങളെല്ലാം ഇതേക്കുറിച്ച് പറയാറുണ്ട്. അക്കാലത്ത് ശ്രീവിദ്യയുടെ അമ്മ വലിയ പാട്ടുകാരിയാണ്. പാടും എന്നല്ലാതെ പാട്ടിനോട് വലിയ താല്‍പര്യമൊന്നുമുണ്ടായിരുന്നില്ല. അസുഖമായി ഇവിടെ കഴിഞ്ഞിരുന്ന സമയത്തും കണ്ടിരുന്നു.

തമ്പി സാറിന്‍രെ സീരിയലില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു. ലതേ എനിക്ക് ഉറക്കം വരുന്നില്ലെന്നായിരുന്നു ഒരു ദിവസം പറഞ്ഞത്. ഗുളികകളൊന്നും കഴിക്കണ്ട. വിദ്യയ്ക്ക് പാടാനറിയാല്ലോ, പാട്ടുകള്‍ കേള്‍ക്കൂ. അങ്ങനെ ആ സമയത്ത് ഓരോ പാട്ടുകളെക്കുറിച്ചും മറ്റും ചോദിക്കുമായിരുന്നു. അങ്ങനെ എഴുതാന്‍ തുടങ്ങി. അങ്ങനെയാണ് പുള്ളിക്കാരി ഒരു സമാധാനം കണ്ടെത്തിയതെന്നും ശ്രീലത നമ്പൂതിരി പറയുന്നു.

തനിക്ക് വന്ന വിവാഹ ആലോചനയെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. സിനിമാരംഗത്തുനിന്നും വന്ന പ്രൊപ്പോസലിനെക്കുറിച്ചായിരുന്നു അവര്‍ വ്യക്തമാക്കിയത്. അന്ന് മദ്രാസില്‍ വെച്ച് സിനിമ കാണാന്‍ പോവാറുണ്ടായിരുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് സിനിമ കാണാന്‍. അമ്മയൊന്നും വരത്തില്ല കൂടെ. എന്റെ അടുത്ത സുഹൃത്തായ ഖദീജയ്‌ക്കൊപ്പമാണ് പോവാറുള്ളത്. അവളെ എനിക്കൊരിക്കലും മറക്കാനാവില്ലെന്നും താരം പറയുന്നു. ഖദീജയെക്കാളും പ്രായം കുറവാണ് എനിക്ക്. അതിനാല്‍ത്തന്നെ ഒരു ബോര്‍ഡിഗാര്‍ഡിന്റെ ഫീല്‍ വരാറുണ്ട്. വായ്‌നോക്കാന്‍ ആരേലും വന്നാല്‍ അവള്‍ പോടായെന്ന് പറയും.

ഞങ്ങള്‍ വളരെ ക്ലോസാണെന്ന് ഈ വ്യക്തിക്കറിയാം. രവി മേനോനായിരുന്നു തന്നെ പ്രൊപ്പോസ് ചെയ്തത്. ശ്രീലതയെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്. നിങ്ങളൊന്ന് പറയുമോയെന്നായിരുന്നു അവളോട് ചോദിച്ചത്. അങ്ങനെയൊരാഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ നടക്കത്തില്ല. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. സഹോദരങ്ങളുടെ പഠിത്തവും മറ്റ് കാര്യങ്ങളുമൊക്കെ നോക്കാനുണ്ട്. അവര്‍ക്കൊക്കെ ജോലിയാവണം. ഇതേക്കുറിച്ച് നേരിട്ട് രവിയോട് പറഞ്ഞോളാമെന്നും പറഞ്ഞിരുന്നു. രവിയും ഞാനും വലിയ ഹീറോയും ഹീറോയിനുമൊന്നുമായിട്ടില്ല. നമുക്ക് ചിലപ്പോള്‍ സിനിമയൊന്നും കിട്ടിയെന്ന് വരില്ല. എങ്ങനെ ജീവിക്കും. കുറച്ചൂടെ കഴിയട്ടെ എന്നിട്ട് വേണേല്‍ നമുക്കാലോചിക്കാം എന്ന മറുപടിയായിരുന്നു കൊടുത്തത്.
 

Actress sreelatha words about sreevidhya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES