Latest News

ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം; രാജ് കുന്ദ്രയുടെ അറസ്റ്റില്‍ ആദ്യ പ്രതികരണവുമായി നടി ശില്‍പ ഷെട്ടി

Malayalilife
ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം; രാജ് കുന്ദ്രയുടെ അറസ്റ്റില്‍ ആദ്യ പ്രതികരണവുമായി നടി  ശില്‍പ ഷെട്ടി

ബോളിവുഡിലെ തന്നെ ശ്രദ്ധേയായ താരമാണ് നടി ശില്പ ഷെട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. എന്നാൽ ഇപ്പോൾ രാജ് കുന്ദ്രയുടെ അറസ്റ്റിനുശേഷം സോഷ്യല്‍മീഡിയയില്‍ ആദ്യപ്രതികരണവുമായി നടി ശില്‍പ ഷെട്ടി രംഗത്ത് എത്തിയിരിക്കുകയാണ്. ഈ സമയത്തെയും അതിജീവിക്കും എന്നര്‍ഥമുള്ള വരികളാണ് ശില്‍പ ഷെട്ടി കുറിച്ചത്. നടിയുടെ പ്രതികരണം ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസിലൂടെയായിരുന്നു . ഇതിനായി ശില്‍പ അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് തര്‍ബറിന്റെ വാക്കുകളാണ് കടമെടുത്ത്. താന്‍ വായിക്കുന്ന പുസ്തകത്തിലെ ഒരു പേജിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് നടി പങ്കുവച്ചത്.

‘ജീവിച്ചിരിക്കുന്നത് തന്നെ ഭാഗ്യം. ആ ബോധ്യത്തിലാണ് ഓരോ ശ്വാസവും എടുക്കുന്നത്. ജീവിതത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ള വെല്ലുവിളികളെയും പ്രതിസന്ധികളെയുമൊക്കെ ഞാന്‍ അതിജീവിച്ചിട്ടുണ്ട്. ഇനിയുണ്ടാകുന്ന പ്രതിസന്ധികളെയും അതീജിവിക്കും. എന്റെ ജീവിതം ജീവിക്കുന്നതില്‍ നിന്ന് ഒന്നിനും എന്നെ വ്യതിചലിപ്പിക്കാനാകില്ല.’-ഇങ്ങനെയാണ് അതിലെ വാചകങ്ങള്‍. തന്റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ ബന്ധപ്പെടുത്തിയാണ് നടിയുടെ ഈ കുറിപ്പെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു.

 വ്യവസായിയും ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ അശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ടാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തതത്. കൂടുതല്‍ പ്രമുഖര്‍ ഉള്‍പ്പെടുന്നെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Actress shilpa shetty reaction to raj kundra arrest

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES