ബോയ് ഫ്രണ്ട് എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക്് കടന്ന് വന്ന നടിയാണ് ഹണി റോസ്. മലയാള സിനിമയില്‍ വേറിട്ട കഥാപാത്രങ്ങളിലൂടെ നിറസാന്നിധ്യമായ ഹണി തെന്നിന്ത്യയിലും മിന്നും താരമായി മാറിയിരിക്കുകയാണ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിന് ശേഷം തമിഴകത്തിലേക്ക് ചേക്കേറിയ താരം അഭിനയിച്ചിരുന്ന മുതല്‍ കനവെ എന്ന ചിത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്്തിരുന്നു. പിന്നേട് താരം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ച് വരവ് നടത്തിയിരുന്നത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രത്തിലൂടെയായിരുന്നു. എന്നാൽ ഇപ്പോൾ വാര്‍ത്തകള്‍ വളച്ചൊടിക്കുന്നത് കാണുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുകയാണ് ഹണി റോസ്.
എന്തെങ്കിലും ഒരു വിവാദമുണ്ടാക്കാന്‍ വേണ്ടി ചിലര്‍ ഏതെങ്കിലുമൊരു വിഷയമെടുത്തിടുന്നുവെന്നേ തോന്നിയുള്ളൂ. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്ന വാര്‍ത്തകള്‍ പലതും അങ്ങനെയാണ്. നമ്മള്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനെ വളച്ചൊടിച്ച് വ്യാഖ്യാനിക്കാന്‍ ചിലര്‍ക്ക് നല്ല വിരുതാണ്. എങ്ങനെയെങ്കിലും വാര്‍ത്ത സൃഷ്ടിക്കാനാണ് ചിലര്‍ക്ക് ഇഷ്ടം.
ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വായിച്ച് നോക്കാതെ ഹെഡിങ് മാത്രം വായിച്ച് അതിനെ വളച്ചൊടിച്ച് വാര്‍ത്ത കൊടുക്കുന്ന മറ്റ് പോര്‍ട്ടലുകളുമുണ്ട്. വളരെ മോശം കാര്യമാണ് ഇത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ അങ്ങനെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു പോര്‍ട്ടലില്‍ വരുന്ന വാര്‍ത്ത വേറെ പോര്‍ട്ടലില്‍ അവരുടെ ഭാവന കൂടി ചേര്‍ന്നാകും വരുന്നത്. അങ്ങനെ സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത വാര്‍ത്തകളും പ്രചരിക്കും.- ഹണി റോസ് പറഞ്ഞു. താരത്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രം സുന്ദര്‍ സി യുടെ പ്രൊഡക്ഷനില്‍ ജയ് നായകനാകുന്ന തമിഴ് സിനിമയാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ നടീ നടന്മാരുടെ സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നതായും താരം പറഞ്ഞു.