Latest News

വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്; സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ: അഭയ ഹിരണ്‍മയി

Malayalilife
 വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്; സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ: അഭയ ഹിരണ്‍മയി

നോഹരമായ ഗാനങ്ങള്‍ക്കൊണ്ട് മലയാളി മനസ്സുകള്‍ കീഴടക്കിയ സംഗീതജ്ഞനാണ് ഗോപീസുന്ദര്‍. ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള താരത്തിന്റെ ലിവിങ് ടുഗെദര്‍ സിനിമാലോകത്ത് പരസ്യമായ കാര്യമായിരുന്നു. എന്നാൽ ഇപ്പോൾ ഗോപി സുന്ദർ അഭയെ ഉപേക്ഷിച്ച് ഗായിക അമൃത സുരേഷിനെ വിവാഹം കഴിച്ചിരിക്കുകയാണ്. എന്നാൽ ഇതിന്റെ പേരിൽ അഭയയെ പലയിടങ്ങളിലും വലിച്ചിഴക്കുകയും സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ നേരിടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ  പുത്തൻ സിനിമയുടെ പൂജക്കിടെ അഭയയോട് ചോദിച്ച ഒരു ചോദ്യവും അതിന് നൽകിയ ഉത്തരവുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവി​ധായകൻ ഒമർ ലുലുവും അഭയക്കൊപ്പം  കൂടെയുണ്ടായിരുന്നു.

വിവാദങ്ങളെക്കുറിച്ച് ഞാന്‍ എന്ത് പറയാനാണ്, സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്യുന്നവര്‍ അത് ചെയ്യട്ടെ, എനിക്ക് ആ കമന്റുകളെക്കുറിച്ച് യാതൊരു അഭിപ്രായവുമില്ല. വിവാദങ്ങള്‍ക്ക് കമന്റ് ലഭിച്ചാലല്ലേ മാധ്യമങ്ങള്‍ക്ക് റീച്ച് കിട്ടുകയുള്ളൂ എന്ന് ഒപ്പമുണ്ടായിരുന്ന സംവിധായകന്‍ ഒമര്‍ ലുലു അഭിപ്രായപ്പെട്ടു.

അതേസമയം ത അടുത്തിടെയാണ് അഭയ ഹിരണ്‍മയി ന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിന് ഒരു ലക്ഷം ഫോളോവേഴ്‌സിനെ ലഭിച്ചെന്ന് പങ്കുവെച്ചത്. ശ്ശൊ! എനിക്ക് വയ്യ, ഒരു ലക്ഷം ഫോളോവേഴ്‌സ്, ഈ സ്‌നേഹത്തിന് എന്നും നന്ദിയും കടപ്പാടും ഉണ്ടായിരിക്കുമെന്ന് പറയുകയാണ് അഭയ ഹിരണ്‍മയി.  അഭയ തന്റെ പുതിയ സന്തോഷ വാര്‍ത്ത പൊതുവേദിയില്‍ പാട്ടു പാടുന്ന ഒരു ചിത്രം കൂടി പോസ്റ്റ് ചെയ്താണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.
 

Singer abhaya hiranmayi words about controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES