Latest News

ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്; വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍

Malayalilife
 ഞാൻ ബിസിനസുകാരന്‍ തന്നെയാണ്; 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്; വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍

ലയാള സിനിമയുടെ രാജാവാണ് നടൻ മോഹൻലാൽ.നിമിഷാർഥം കൊണ്ട് തന്നെ ശൗര്യമേറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാൻകിടാവായും വേഷപ്പകർച്ച സാധ്യമാകുന്ന അഭിനയത്തിന്‍റെ ഒടിവിദ്യക്കാരനാണ്  മലയാളത്തിൻെറ താരരാജാവായ നടൻ മോഹൻലാൽ. വിസ്മയാഭിനയത്തിന്‍റെ 'ലാലിത്ത'ത്തെ ലാളിത്യം കൊണ്ട്   നെഞ്ചിലേറ്റയ മലയാളിക്ക് എന്നുമെന്നും പ്രിയങ്കരനാണ് ലാലേട്ടൻ. എന്നാൽ ഇപ്പോൾ മോഹന്‍ലാല്‍ ബിസിനസുകാരനാണെന്നും മരിച്ചാലും സിനിമ മുന്നോട്ട് പോകുമെന്നുമുള്ള വിമര്‍ശനത്തിന് മറുപടിയുമായി നടന്‍ മോഹന്‍ലാല്‍.
താന്‍ ബിസിനസുകാരന്‍ തന്നെയാണെന്നും 45 വര്‍ഷമായി ഈ സിനിമ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതെന്നും മനോരമ ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

താന്‍ ബിസിനസുകാരന്‍ തന്നെയാണ്. 100 കോടി മുടക്കിയാല്‍ 105 കോടി കിട്ടണം എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്. താന്‍ സിനിമ നിര്‍മിക്കുന്ന ആള്‍ കൂടിയാണ്. തന്റെ പല സിനിമകളും സാമ്പത്തികമായി വലിയ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കാലാപാനിയായാലും വാനപ്രസ്ഥമായാലും എന്നാലും അതിലൊന്നും ഒരു പരാതിയും പറഞ്ഞിട്ടില്ല.

തിയറ്റര്‍ റിലീസിന് ശേഷമാണ് ഒ.ടി.ടിയിലേക്ക് മരക്കാര്‍ എന്ന സിനിമ നല്‍കാനിരുന്നത്. എന്റെ ഉദ്ദേശശുദ്ധിയെ സംശയിച്ചവരോട് ഒന്നും പറയാനില്ല. താന്‍ മരിച്ചാലും സിനിമ മുന്നോട്ടുപോകുമെന്നും അത് തിയറ്റര്‍ ഉടമകളും മനസ്സിലാക്കണം എന്നും താരം പറയുകയാണ്.  ഡിസംബര്‍ 2 നാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം റിലീസ് ചെയ്യുന്നത്.  ഇന്ത്യന്‍ സിനിമയിലെ നിരവധി പ്രമുഖരാണ് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുന്നത്.
 

Actor Mohanlal words about controversy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES