Latest News

സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാണിക്കാൻ പറ്റു അല്ലാത്തവർ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും: തുറന്ന് പറഞ്ഞ് സീനത്ത്

Malayalilife
സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാണിക്കാൻ പറ്റു അല്ലാത്തവർ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും: തുറന്ന് പറഞ്ഞ്  സീനത്ത്

ലയാള സിനിമ മേഖലയിൽ അമ്മയായും വില്ലത്തി അമ്മായിയമ്മയായും സഹനടിയായും  തിളങ്ങിയ താരമാണ് സീനത്ത്.  സീനത്തിന്റെ അഭിനയ മേഖലയിലേക്ക് ഉള്ള  തുടക്കം നാടകത്തിലൂടെയായിരുന്നു.  ‘ചുവന്ന വിത്തുകൾ’ എന്ന ചിത്രത്തിലൂടെ പിന്നീട് 1978 ൽ സിനിമാരംഗത്തെത്തി. സീരിയലുകളിലും താരം ഇടം നേടിയിട്ടുണ്ട്. നടി  ശ്വേത മേനോന് പരദേശി, പെൺപട്ടണം, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ തുടങ്ങിയ സിനിമകളിൽ ശബ്ദം നൽകിയത് സീനത്തായിരുന്നു.  എന്നാൽ ഇപ്പോൾ കഴിഞ്ഞ ദിവസം താരം പങ്കുവെച്ച പോസ്റ്റിനുതാഴെവന്ന മോശം കമന്റുകൾക്ക് മറുപടിയുമായെത്തിയിരിക്കുകയാണ് താരം. 

വിവരദോഷം ഒരു കുറ്റമല്ല #ഒരേജാതി #ഒരേമതം കഴിഞ്ഞ ദിവസം ലക്ഷദ്വീപ് നിവാസികൾക്ക് വേണ്ടി ഞാൻ ഒരു പോസ്റ്റ്‌ ഇട്ടിരുന്നു അതിന്നു വന്ന ചില വൃത്തിക്കെട്ട കമെന്റ്കളിൽ ചിലതു മാത്രം ഞാൻ താഴെ കൊടുക്കുന്നു. ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം.. എന്നാലും പറയുന്നു. സംശയവും വേണ്ട പലരും സ്വന്തം വീട്ടിലെ സംസ്കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത് ഇത്തരക്കാരുടെയൊക്കെ കാഴ്ച പാട് മാത്രമല്ല ഭാഷയും ഒന്ന് തന്നെയായിരിക്കും. എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ഉടനെ വന്നു സ്ത്രീകളെ അശ്ലീലം പറയുക പുരുഷനെ രാജ്യദ്രോഹികളും തീവ്രവാദികളും ആക്കുക സ്ത്രീകളോട് അശ്ലീലം പറഞ്ഞാൽ അവർ വിചാരിക്കുന്നത് കേൾക്കുന്നവർക്കാണ് നാണക്കേട് എന്നാണ്..

അവരറിയുന്നില്ല ഇത് കാണുന്ന ജനങ്ങൾ അവരെതന്നെയാണ് വിലയിരുത്തുന്നത് എന്നു ഇവരുടെയൊക്കെ വീട്ടിലും സ്ത്രീകൾ ഉണ്ടാകുംഅല്ലെ ഒരു കാര്യം ഉറപ്പാണ് സ്വന്തം വീട്ടിലെ സ്ത്രീകളെ ബഹുമാനിക്കുന്നവർക്കേ പുറത്തുള്ള സ്ത്രീകളെ ബഹുമാണിക്കാൻ പറ്റു അല്ലാത്തവർ ഇതുപോലെ പുലമ്പിക്കൊണ്ടിരിക്കും. ഇത് കേരളമാണ് അഭിപ്രായ സ്വതന്ത്ര്യം ഉള്ളനാട്. ആർക്കു ആരോടും അഭിപ്രായം പറയാം. എന്നാൽവീണ്ടും പറയുന്നു ഇത് കേരളമാണ് സ്ത്രീകളോട് അതിരുകടന്നുള്ള അശ്ലീലം പറച്ചിൽ ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് പിന്നെ ഞാൻ എവിടെയും ഒരു പ്രത്യേക മതത്തിനെ നന്നാക്കാനും മറ്റുള്ള മതകാരെ മോശക്കാരാക്കാനും ശ്രമിക്കാറില്ല.കാരണം എനിക്ക് ഒരേ ഒരു മതമേ ഉള്ളു അത് മനുഷ്യമതം ഒരേ ജാതി മനുഷ്യജാതി.. എന്റെ ജന്മം സ്ത്രീ ജന്മം. എന്റെ നാട് കേരളം. എന്റെ രാജ്യം ഇന്ത്യ എന്റെ രാഷ്ട്രീയം ജാതിമങ്ങൾക്ക് അപ്പുറം മനുഷ്യനെ മനുഷ്യനായി കാണുന്ന രാഷ്ട്രീയം ഞാൻ കണ്ട ദൈവം പ്രകൃതി ആ പ്രകൃതിക്ക്‌ മനുഷ്യനെ വെറുത്തു തുടങ്ങിയിരിക്കുന്നു അത് പലരീതിയിലും ഭൂമിയിൽ പതിച്ചുകൊണ്ടിരിക്കുന്നു ശക്തമായ ചുഴലി കാറ്റയും . ഉരുൾ പൊട്ടലായും ഭൂമികുലുക്കമായും.എന്തിനു പലരീതിലുള്ള വൈറസുകളായും വന്നു താണ്ടവം ആടി മനുഷ്യർക്ക്‌ താക്കീതു തന്നുകൊണ്ടിരിക്കുന്നു. ഇനിയും പ്രകൃതിയെന്ന ദൈവത്തെ പരീക്ഷിച്ചാൽ ഈ ഭൂമി രണ്ടായി പിളർന്നു എല്ലാം നശിക്കും.

ഇതിൽ കൂടുതൽ എനിക്ക് ഒന്നും പറയാൻഇതിനൊക്കെയുള്ള മറുപടി ഈ താഴെ കൊടുത്ത വരികളിൽ ഉണ്ട്..വർഷങ്ങക്ക് മുന്നെഅച്ഛനും ബാപ്പയും എന്ന സിനിമക്ക് വേണ്ടി വയലാർ രാമവർമ്മ എന്ന മഹാനായ കവി എഴുതിയ വരികൾ. ദേഷ്യവും വൈരാഗ്യവും മാറ്റിവച്ചു ചിന്തിക്ക്. എന്നിട്ട് തിരുത്തേണ്ടത് തിരുത്ത് മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണു പങ്കു വച്ചു മനസ്സു പങ്കു വച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു ഹിന്ദുവായി മുസൽമാനായി ക്രിസ്ത്യാനിയായി നമ്മളെ കണ്ടാലറിയാതായി ലോകം ഭ്രാന്താലയമായി ആയിരമായിരം മാനവഹൃദയങ്ങൾ ആയുധപ്പുരകളായി ദൈവം തെരുവിൽ മരിക്കുന്നു ചെകുത്താൻ ചിരിക്കുന്നു സത്യമെവിടെ സൗന്ദര്യമെവിടെ സ്വാതന്ത്ര്യമെവിടെ നമ്മുടെ രക്തബന്ധങ്ങളെവിടെ നിത്യസ്നേഹങ്ങളെവിടെ ആയിരം യുഗങ്ങളിൽ ഒരിക്കൽ വരാറുള്ളൊരവ താരങ്ങളെവിടെമനുഷ്യൻ തെരുവിൽ മരിക്കുന്നു മതങ്ങൾ ചിരിക്കുന്നു എത്ര ദീർഘവീക്ഷണമുള്ള കവിത ഇതാണ് സംസ്ക്കാരം 

Actress Zeenath replay for negative comments in social media

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES