Latest News

മൂഡ് എന്ന് ക്യാപ്ഷൻ നൽകി വഴുതനങ്ങയുടെ ചിത്രവുമായി നടി ആൻഡ്രിയ; മോശം കമന്റുകളുമായി പോസ്റ്റിന് ചുവടെ ആരാധകർ

Malayalilife
topbanner
മൂഡ് എന്ന് ക്യാപ്ഷൻ നൽകി വഴുതനങ്ങയുടെ ചിത്രവുമായി നടി  ആൻഡ്രിയ; മോശം കമന്റുകളുമായി പോസ്റ്റിന് ചുവടെ ആരാധകർ

തെന്നിന്ത്യന്‍ സിനിമയിലെ  മള്‍ട്ടി ടാലന്റഡ് സ്റ്റാറാണ് നടി ആന്‍ഡ്രിയ. നടി എന്നതിലുപരി ഗായികയും കൂടിയായ താരത്തിന് ഏറെ ആരാധകര്‍ ആണ് ഉളളത് . ജീവിതം യാത്രകളും സംഗീതവും സിനിമയുമായി ആസ്വദിക്കുകയാണ് താരം . മോഡല്‍ എന്ന നിലയിലും താരം ശ്രദ്ധേയയാണ് .  ആരാധകര്‍ക്കായി തന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം തന്നെ പങ്കുവയ്ക്കാറുണ്ട്. 

എന്നാൽ ഇപ്പോൾ താരം പങ്കുവെച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങൾക്ക് താഴെ സോഷ്യൽ മീഡിയയിൽ  വരുന്ന കമൻറുകൾ ആണ് ഏറെ  ചർച്ച ചെയ്യപ്പെടുന്നത്.  സമൂഹമാധ്യമങ്ങളിലൂടെ ചിത്രത്തിന് താഴെ താരം കൊടുത്ത ക്യാപ്ഷൻ ആണ് പ്രശ്‌നമായി കാണുന്നത്. താരം ചിത്രത്തിന് മൂഡ് എന്നാണ് നൽകിയ ക്യാപ്ഷൻ.  കൂടെ വഴുതനങ്ങളുടെ ഒരു ഇമോജിയും ഉണ്ട്. ദ്വയാർത്ഥത്തിൽ ഉള്ള നിരവധി കമന്റുകൾ ഇതിനു താഴെ ആണ് വരുന്നത്. 

 ആൻഡ്രിയയുടേതായി അവസാനമായി തമിഴകത്തിന്റെ ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന ചിത്രമാണ് പുറത്തിറങ്ങിയത്.  താരം സ്‌ക്രീനിൽ വളരെ ചുരുങ്ങിയ സമയം മാത്രമാണ് വരുന്നത് എങ്കിലും ചിത്രത്തിലെ ഏറ്റവും ഗാംഭീരമായ വേഷങ്ങളിൽ ഒന്നായിരുന്നു ഇത്. ഫഹദ് ഫാസിലിന്റെ നായികയായി മലയാളത്തിൻ  അന്നയും റസൂലും എന്ന സിനിമയിൽ അന്നയായി എത്തിയ താരം പ്രേക്ഷക ഹൃദയം കീഴടക്കിയിരുന്നു. ലോഹം എന്ന സിനിമയിലും താരരാജാവ് മോഹൻലാലിന്റെ നായികയായി  ആൻഡ്രിയ എത്തിയിരുന്നു.

Actress Andrea post have negative comments

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES