മലയാള സിനിമ – സീരിയൽ രംഗത്ത് ശ്രദ്ധേയമായ താരമാണ് ശാലുമേനോൻ. മലയാള സീരിയൽ രംഗത്തും സോഷ്യൽ മീഡിയയിലുമെല്ലാമായി ശാലു സജീവമാണ്. അഭിനയത്തിനോടൊപ്പം നൃത്തത്തിലും താരം ഏറെ സജീവമാണ്. അതേ സമയം ഏറെ വിവാദങ്ങളും താരത്തിന് നേരെ ഉയർന്നിരുന്നു. എന്നാൽ ഇപ്പോൾ വിവാഹത്തിന് പിന്നാലെ സീരിയൽ രംഗത്ത് സജീവസാന്നിധ്യമാണ്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുവന്നിരുന്ന കറുത്ത മുത്തിൽ കന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു പ്രേക്ഷകർക്ക് ഇടയിൽ താരം വീണ്ടും സജീവയായത്. എന്നാൽ ഇപ്പോൾ ശാലു മേനോന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറത്തെ അധിക്ഷേപിച്ച് ഒരു കൂട്ടർ രംഗത്ത് എത്തിയിരിക്കുകയാണ്.
"പുലയന്‍മാരുടെ നീല വസ്ത്രം ധരിക്കാതെ വേറൊന്നും കിട്ടിയില്ലെ?' എന്നാണ് പോസ്റ്റിന് താഴെ വന്ന കമന്റ്. സംഭവം സമൂഹമാധ്യമത്തില്‍ ചര്‍ച്ചയാകുകയും, നിരവധി പേര്‍ രൂക്ഷ വിമര്‍ശനങ്ങളുമായി എത്തിയതോടെ കമന്റ് ചെയ്തയാള്‍ ഇത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
പലരും കമന്റ് ഇട്ടയാള്‍ക്കെതിരെ വിമര്‍ശനങ്ങളായി രംഗത്തെത്തിയിട്ടുണ്ട്. അസഭ്യ കമന്റുകളും ഇയാളുടെ പോസ്റ്റില്‍ പ്രതിഷേധമറിയിച്ച് വരുന്നുണ്ട്. നേരത്തെ സമൂഹമാധ്യമങ്ങളിൽ , ശാലു മേനോനും ഭര്‍ത്താവ് സജിയും തമ്മില്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതിന് കാരണമായത് സമൂഹമാധ്യമങ്ങളിലെ സജിയുടെ പോസ്റ്റുകളാണ്. 2016ലാണ് സോളാര്‍ കേസില്‍പെട്ട് ജയിലിലായിരുന്ന ശാലു മേനോന്‍ വിവാഹിതയാവുന്നത് . തന്റെ മുത്തച്ഛന്‍ ആരംഭിച്ച നൃത്ത കലാലയവുമായി നിലവില്‍ സാലു മുന്നോട്ട് പോവുകയാണ് താരം. താരം കലാലയത്തിന്റെ കാര്യങ്ങളിലാണ് സീരിയലിലുകലില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ശ്രദ്ധ കൂടുതല്‍ നല്‍കുന്നത്. ഇതിന് പുറമെ എട്ട് ഡാന്‍സ് സ്‌കൂളുകളും ശാലിമേനോന്‍ നടത്തുന്നുണ്ട്.