ഏറെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വിയോഗത്തില്‍ മനംനൊന്ത് സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെയാണ് പഗ്ഗ് ഇനത്തില്‍പ്പെട്ട ഹിയാഗോ എന്ന വളര്‍ത്തുനായയുടെ വേര്‍പാടിനെക്കുറിച്ച് പങ്ക് വച്ചത്.
ഗോപി സുന്ദര്‍ പങ്ക് വച്ചത് ഇങ്ങനെ:
വളരെയധകം മനോവിഷമത്തോടെയാണ് ഇതെഴുതുന്നത്. എന്റെ വിഷമം ആര്‍ക്കെങ്കിലും മനസ്സിലാകുമോ എന്നറിയില്ല. എന്റെ കുടുംബാംഗങ്ങളിലൊരാള്‍, അവളെ ഒരു വളര്‍ത്തു മൃഗം എന്ന രീതിയില്‍ വിശേഷിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞങ്ങളില്‍ ഒരാളായിരുന്ന അവള്‍ ഇന്ന് വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അവള്‍ എന്റെ കൂടെയുണ്ട്. ഒരുപക്ഷെ എന്നേക്കാളും അവളായിരിക്കാം എല്ലാം ഓര്‍ക്കുന്നുണ്ടാവുക. ചെന്നൈ മറീന ബീച്ചിലൂടെയുളള അവളുടെ ആദ്യ ചുവടുകള്‍, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അവളുടെ ചെറിയ പേടികളെല്ലാം ഞാന്‍ മാറ്റിയെടുത്തു. എനിക്കെന്ന പോലെ എന്റെ കുടുംബാംഗങ്ങള്‍ക്കും, സുഹൃത്തുക്കള്‍ക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു. എന്നും എന്റെ ഹൃദയത്തില്‍ ഒരിടം അവള്‍ക്കായുണ്ട്. നീ എന്നും സ്‌നേഹിക്കപ്പെടുകയും ഓര്‍മിക്കപ്പെടുകയും ചെയ്യും. സ്വര്‍ഗത്തില്‍ ഒരു വീട് കണ്ടെത്താന്‍ നിനക്ക് സാധിക്കട്ടെ
അഭയയുടെ കുറിപ്പ് ഇങ്ങനെ: ഞങ്ങളുടെ സര്‍വ്വസ്വവും...ഞങ്ങളുടെ അമ്മ, രാജകുമാരി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്...ഹിയാഗോ...ഞങ്ങളെ നല്ലവണ്ണം നോക്കിയതിന് നന്ദി... ഒന്നും എഴുതാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. വികാരങ്ങള്‍ക്കും വാക്കുകള്‍ക്കും മുകളിലാണ് നീ. എനിക്ക് അറിയാം മറ്റൊരു ലോകത്ത് നീ നിന്റെ അച്ഛനുമായി സംസാരിക്കുകയായിരിക്കും എന്നത്. നീ ഇപ്പോഴും ഒരു മനുഷ്യനാണോ നായക്കുട്ടിയാണോ എന്ന് പോലും എനിക്ക് ഒറപ്പില്ല. പക്ഷെ ഒന്നുറപ്പാണ് നീ ഞങ്ങള്‍ക്കെല്ലാമായിരുന്നുഅഭയ കുറിച്ചു.
പൊതുവെ പരിഹാസവും നിന്ദ്യവുമായ കമന്റുകള്‍ ഇടാന്‍ ആഗ്രഹിക്കുന്ന എല്ലാവരോടും ദയവുചെയ്ത് ഈ ഒരു പോസ്റ്റ് ഒഴിവാക്കണമെന്നും ഗോപി പുത്തന്‍ പോസ്റ്റിലൂടെ പറയുകയുണ്ടായി. എന്നാല്‍ പതിവുപോലെയുള്ള മോശം കമന്റോടെയാണ് ചിലര്‍ ഗോപി സുന്ദറിന്റെ വാക്കുകള്‍ ഏറ്റെടുത്തത്. 12 കൊല്ലം ഒപ്പം ജീവിച്ച ഹിരണ്‍മയിയെ കുറിച്ച് ഒരു ദുഃഖവും ഇല്ലല്ലോ ?.എന്ന ഒരാളുടെ കമന്റിന് നിന്നോടൊക്കെ എന്ത് പറയാനാണ് എന്നും ഗോപി ചോദിക്കുന്നു.
എന്റെ ദുഃഖത്തില്‍ പങ്കുചേരാനാണോ ഈ ചോദിക്കുന്നത് എന്നാണ് ഗോപി മറ്റൊരു കമന്റിനോട് പ്രതികരിച്ചത്. അപ്പന്‍ ജീവിച്ചിരുന്നിട്ടും സ്‌നേഹം കിട്ടാത്ത ആ രണ്ട് ആണ്‍മക്കളുടെ വേദന ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് എന്ന മറ്റൊരാളുടെ കമന്റിന് എന്റെ മക്കള്‍ ഹാപ്പി ആണ്. ഞങ്ങള്‍ കാണാറുമുണ്ട്. ചില മഞ്ഞപ്പത്രങ്ങള്‍ വായിക്കുന്നത് നിര്‍ത്താനും ഗോപി മറ്റു ചില കമന്റുകളില്‍ മറുപടി നല്‍കുന്നു.