Latest News

'എന്റെ ക്രിസ്മസ് പാപ്പയ്ക്കൊപ്പം ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്'! ഗോപി സുന്ദറിനൊപ്പമുള്ള രസകരമായ നിമിഷത്തിന്റെ വീഡിയോ പങ്കുവച്ച് അഭയ!

Malayalilife
 'എന്റെ ക്രിസ്മസ് പാപ്പയ്ക്കൊപ്പം ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്'!   ഗോപി സുന്ദറിനൊപ്പമുള്ള രസകരമായ  നിമിഷത്തിന്റെ വീഡിയോ പങ്കുവച്ച് അഭയ!


വ്യത്യസ്തമായ ഗാനങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ സംഗീതജ്ഞരിലൊരാളാണ് ഗോപി സുന്ദര്‍. ഗോപി സുന്ദറിന്റെ ആദ്യ ഭാര്യയെക്കുറിച്ചും താരവും ഗായിക അഭയ ഹിരണ്‍മയിക്കൊപ്പമുളള ലിവിങ് ടുഗെദറിനെക്കുറിച്ചും നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ക്ക് ഗംഭീര മറുപടി നല്‍കി അദ്ദേഹം തന്നെ രംഗത്തെത്താറുമുണ്ട്്. ജിംഗിള്‍സില്‍ നിന്നും തുടങ്ങി മുന്‍നിര സംഗീത സംവിധായകരിലൊരാളായി മാറിയ അദ്ദേഹം ഇടയ്ക്ക് അഭിനേതാവായും എത്തിയിരുന്നു. ഏറെ ചര്‍ച്ചയായ വിഷയമാണ് ഗായിക ഹിരണ്‍മയിക്കൊപ്പമുളള ഗോപീസുന്ദറിന്റെ ലിവിങ് ടു ഗെദര്‍. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ താന്‍ ഒരു വിവാഹിതനുമായി പ്രണയത്തിലാണെന്നും ഗോപീ സുന്ദറുമായി 9 വര്‍ഷമായി ലിവിങ് റിലേഷനിലാണെന്നും അഭയ തുറന്നു പറഞ്ഞിരുന്നു. ഗോപി സുന്ദറിനൊപ്പമുള്ള ചിത്രവും അഭയ പങ്കുവെച്ചിരുന്നു. പൊതുവേദികളില്‍ നിരവധി തവണ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും പ്രണയത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നില്ലെന്നും നിയമപരമായി വിവാഹിതനായ ആ വ്യക്തിയും താനും ഒരുമിച്ച് കഴിയുകയാണെന്നുമായിരുന്നു അവര്‍ പറഞ്ഞത്. ഗോപിക്കും അഭയക്കും നിരവധി ആരാധകരാണ് ഉള്ളത്.

ഇപ്പോള്‍ ഗോപി സുന്ദറിനൊപ്പമുള്ള രസകരമായ ഒരു നിമിഷത്തിന്റെ വീഡിയോ പങ്കുവച്ച് എത്തിയിരിക്കയാണ് അഭയ. ക്രിസ്മസ് ഒന്നിച്ച് ആഘോഷിച്ച വേളയില്‍ പാട്ടുപാടി ഇരിക്കുന്ന വീഡിയോ ആണ് ഇത്. തബലയിലും മൃദംഗത്തിലും പ്രാവീണ്യമുള്ള ഗോപിസുന്ദര്‍ സ്റ്റീല്‍ പ്ലേറ്റില്‍ താളമിടുമ്പോള്‍ അഭയ അതിനൊപ്പം ചേര്‍ന്ന് ഒരു ഗാനമാലപിക്കുന്നതായാണ് വീഡിയോയിലുള്ളത്.എന്റെ ക്രിസ്മസ് പാപ്പയ്‌ക്കൊപ്പം.. ഞങ്ങളുടെ ചുമ്മാ ചുമ്മാ നിമിഷങ്ങള്.. എന്നാണ് വീഡിയോയ്ക്ക് അഭയ കുറിച്ചത്. മനസ്സിനക്കരെ എന്ന ചിത്രത്തിലെ ചെണ്ടയ്‌ക്കൊരു കോലുണ്ടെടാ എന്നു തുടങ്ങുന്ന ഗാനമാണ് അഭയ പാടുന്നത്. വീഡിയോ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 

with my Christmas papaaa ....

Read more topics: # gopi sundar and ,# abhaya
gopi sundar and abhaya

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES