Latest News

പ്രണയമൊക്കെ എല്ലാവര്‍ക്കും ഉള്ളതല്ലേ; പ്രണയിച്ച ആളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം; വളരെ ലോ പ്രൊഫൈലില്‍ വിവാഹമായിരിക്കും; ആരുമറിയില്ല; ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

Malayalilife
 പ്രണയമൊക്കെ എല്ലാവര്‍ക്കും ഉള്ളതല്ലേ; പ്രണയിച്ച ആളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം; വളരെ ലോ പ്രൊഫൈലില്‍ വിവാഹമായിരിക്കും; ആരുമറിയില്ല; ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ചര്‍ച്ചയാകുമ്പോള്‍

ഴിഞ്ഞ ദിവസം നടന്‍ കാളിദാസ് ജയറാമിന്റെയും തരിണിയുടെയും വിവാഹം കൂടാനെത്തിയ ഗോകുല്‍ സുരേഷ് മാധ്യമങ്ങളോട് തന്റെ വിവാഹത്തെക്കുറിച്ച് പങ്ക് വച്ച വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ നിറയുന്നത്.

കാളിദാസിന്റെ വിവാഹത്തില്‍ പങ്കെടുക്കവെ മാധ്യമങ്ങളോട് ആയിരുന്നു നടന്റെ പ്രതികരണം. വിവാഹം ഉടനെ ഉണ്ടാകില്ലെന്നും സമയമെടുക്കുമെന്നും ?ഗോകുല്‍ പറയുന്നു. ഒരു പ്രണയിനി ഉണ്ടെന്ന തരത്തിലും ഗോകുല്‍ സംസാരിക്കുന്നുണ്ട്.  

'വിവാഹം ഉടനെ ഒന്നും ഉണ്ടാകില്ല. കുറച്ച് സമയമെടുക്കും. അങ്ങനെ വലിയ ധൃതിയൊന്നും ഇല്ല. നിലവില്‍ ഒരു പ്ലാനും ഇല്ല. പ്രണയമൊക്കെ എല്ലാവര്‍ക്കും ഉള്ളതല്ലേ. പ്രണയം നല്ലതല്ലേ. അയാളെ തന്നെ കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം. പക്ഷേ വലിയ ധൃതിയൊന്നും ഇല്ല. എല്ലാം വളരെ സാവകാശത്തിലും സമാധാനത്തിലും മതി. വളരെ ലോ പ്രൊഫൈലില്‍ മതി. നിങ്ങളാരും അറിയില്ല', എന്നായിരുന്നു ?ഗോകുല്‍ സുരേഷ് പറഞ്ഞത്. 

അനുജന്‍ മാധവ് സുരേഷും പൃഥ്വി രാജ് തമ്മിലുള്ള സാമ്യതയെക്കുറിച്ചുകൂടി ഗോകുല്‍ സംസാരിച്ചു.നിങ്ങള്‍ ഈ ചോദ്യം ചോദിക്കുമ്പോള്‍ പരസ്പരവിരുദ്ധമായ പല കാര്യങ്ങളും ഇതില്‍ ഉണ്ട്. ആളുകള്‍ക്ക് താത്പര്യം തോന്നുന്ന കാര്യങ്ങള്‍ ആളുകള്‍ കമന്റുകളിലൂടെ പറയുന്നു എന്ന് മാത്രം. അതില്‍ തന്നെ എന്തിനാണ് അഭിപ്രായം പറയുന്നത് എന്നാണ് ഞാന്‍ ഓര്‍ക്കുന്നത്. ഒരു ബന്ധവും ഇല്ലാത്ത ചോദ്യങ്ങള്‍, ഒരു രസത്തിനു വേണ്ടിയുള്ള ചര്‍ച്ചകള്‍. 

ആദ്യമായി സിനിമ ചെയ്യുന്ന ഒരു പയ്യന്‍ ആണ് മാധവ്. രാജുവേട്ടന്‍ അവന്റെ പ്രായത്തിനോളം തന്നെ വര്ഷം എക്‌സ്പീരിയന്‍സ് ഉള്ള ആളാണ്. ഞാനും അദ്ദേഹത്തിന്റെ ഫാന്‍ ബോയ് ആണ്. പിന്നെ അദ്ദേഹവുമായി എന്തിനാണ് അവനെ കംപെയര്‍ ചെയ്യുന്നത് എന്ന് ഞാന്‍ ആലോചിക്കുന്നത്. അച്ഛനും ആയി എന്താണ് കംപെയര്‍ ചെയ്യാത്തത് എന്നാണ് ആലോചിക്കുന്നത്

ഒന്നോ രണ്ടോ സിനിമ ചെയ്തിട്ട് ഇപ്പോള്‍ ഇന്ഡസ്ട്രിയിലേക്ക് കേറിയിട്ടുള്ള ആളാണ് അപ്പോള്‍ സീനിയര്‍ ആയ രാജുവേട്ടനോട് എങ്ങനെ കംപെയര്‍ ചെയ്യാന്‍ ആകും. സോഷ്യല്‍ മീഡിയയില്‍ ടൈറ്റില്‍ ഇട്ടുകൊടുക്കുമ്പോള്‍ ടാലന്റ് ആയും കരിയര്‍ ആയും കംപെയര്‍ ചെയ്യുന്ന പോലെ ആണ് കമന്റുകള്‍ വരുന്നത്. തെറി വിളി കേള്‍പ്പിക്കാന്‍ പോലെ ടൈറ്റില്‍ ഇടുന്ന പോലെ എനിക്ക് തോന്നിയിട്ടുണ്ട്.

എന്റെ അച്ഛന്റെ നേച്ചര്‍ മാധവിന് കിട്ടിയ പോലെ ആണ് എനിക്ക് തോന്നിയത്. പിന്നെ അവന്‍ നല്ല ചെറുപ്പവും. അവന്‍ ആ ചോര തിളപ്പില്‍ കാണിക്കുന്നത് അല്ലെങ്കില്‍ പറയുന്നതായിട്ടാണ് എനിക്ക് തോന്നിയത്. രാജുവേട്ടനുമായി സ്വഭാവത്തില്‍ സാമ്യത വരാന്‍ ജെനിറ്റിക്കലി ബന്ധം ഒന്നും ഇല്ലല്ലോ. ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

മമ്മൂട്ടിക്ക് ഒപ്പമുള്ള അനുഭവം വേറിട്ടതായിരുന്നു എന്നാണ് ഗോകുല്‍ അദ്ദേഹത്തെകുറിച്ചുകൂടി പറയുന്നത്. ഒരു ലെജന്‍ഡറിക്ക് ഒപ്പം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞതും പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതും എന്റെ ഭാഗ്യമായി കരുതുന്നു. ടീസറില്‍ എന്നെ ഉള്‍പ്പെടുത്തിയതില്‍ അദ്ദേഹത്തോടുള്ള നന്ദിയും കൃതജ്ഞതയും ഞാന്‍ അറിയിക്കുന്നു. 

മമ്മൂട്ടിയുടെ ഒപ്പം ത്രൂ ഔട്ട് റോള്‍ എന്ന് പ്രതീക്ഷിക്കാം. ഒരു കോമഡി എലമെന്റില്‍ ഉള്ള ചിത്രം എന്ന് പറയാം. ഒരുപക്ഷെ കരിയര്‍ ബ്രേക്ക് ആകാം. ഓരോ സിനിമകളും ഓരോ പ്രതീക്ഷയോടെ ആണല്ലോ ചെയ്യുന്നത്. ചോരയും വിയര്‍പ്പും ഒഴുക്കിയാണ് സീനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ വരെ അഭിനയത്തില്‍ കഷ്ടപ്പെടുന്നത്. ഗൗതം വാസുദേവിനെപോലെയുള്ള ഒരാള്‍ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് വളരെ വലിയ ഭാഗ്യം തന്നെയാണ് - ഗോകുല്‍ പറയുന്നു.

മമ്മൂട്ടിയ്‌ക്കൊപ്പമാണ് ഗോകുല്‍ സുരേഷിന്റെ ഏറ്റവും പുതിയ സിനിമ. 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്‌സ്' എന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഗൗതം വാസുദേവ് മേനോന്‍ ആണ്. ഡിറ്റക്റ്റീവ് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ ഏറെ ശ്രദ്ധനേടിയിരുന്നു.  സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് പടത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. 

gokul suresh about love marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES