ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപോലെ തിളങ്ങിയ നായിക ജെനീലിയ സിനിമയിലേക്ക് മടങ്ങിവരുന്നു. സിനിമാ ആസ്വാദകര്‍ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങള്‍ നല്‍കിയ നടിയാണ് ജെനീലിയ ഭര്‍ത്താവ് റിതേഷ് ദേശ് മുഖ് നായകനാകുന്ന മറാത്തി ചിത്രം മൗലിയില്‍ അതിഥി വേഷത്തിലാണ് ജെനീലിയ അഭിനയിക്കുന്നത്. ഒരു ഗാനരംഗത്തിലും താരം പ്രത്യക്ഷപ്പെടുന്നുണ്ട്.
റിതേഷാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ആദിത്യ സര്‍ഫോദര്‍ സംവിധാനം ചെയ്യുന്ന മൗലിയുടെ നിര്‍മ്മാതാവും ജെനീലിയയാണ്.തുജേ മേരി കസം എന്ന ഹിന്ദി ചിത്രത്തിലൂടെ ചലച്ചിത്ര ലോകത്തെത്തിയ ജെനീലിയ ഷങ്കര്‍ സംവിധാനം ചെയ്ത ബോയ്സിലൂടെയാണ് ശ്രദ്ധേയയായത്. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയിലെ നായികയായി മലയാളത്തിലുമെത്തി.
2012ല്‍ റിതേഷ് ദേശ് മുഖിനെ വിവാഹം ചെയ്ത ജെനീലിയ അഭിനയത്തിന് ഇടവേള നല്‍കുകയായിരുന്നു. ആണ്‍കുട്ടികളായ റയാനും റയാലുമാണ് ഈ താരദമ്പതികളുടെ മക്കളാണ്.