Latest News

ട്രെന്‍ഡിങ്ങായി ജെമിനി നാനോ ബനാന സാരി ട്രെന്‍ഡ്; പക്ഷേ ഇതിന്റെ പിന്നില്‍ പതുങ്ങി ഇരിക്കുന്നത് വലിയ അപകടം; സ്വകാര്യ നഷ്ടപ്പെടുത്തരുത്; മുന്നറിയിപ്പ്

Malayalilife
ട്രെന്‍ഡിങ്ങായി ജെമിനി നാനോ ബനാന സാരി ട്രെന്‍ഡ്; പക്ഷേ ഇതിന്റെ പിന്നില്‍ പതുങ്ങി ഇരിക്കുന്നത് വലിയ അപകടം; സ്വകാര്യ നഷ്ടപ്പെടുത്തരുത്; മുന്നറിയിപ്പ്

സോഷ്യല്‍ മീഡിയയില്‍ എഐ ജനറേറ്റഡ് ചിത്രങ്ങളുടെ പുതിയ തരംഗമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗൂഗിള്‍ പുറത്തിറക്കിയ ജെമിനി 2.5 ഫ്ളാഷ് ഇമേജ്, പൊതുവെ 'നാനോ ബനാന' എന്നറിയപ്പെടുന്ന ടൂള്‍, സാധാരണ ചിത്രങ്ങളെ 3ഡി കളിപ്പാട്ട രൂപത്തിലും പഴയ ബോളിവുഡ് ശൈലിയില്‍ സാരി ലുക്കിലും മാറ്റാനുള്ള കഴിവാണ് വൈറലായത്. ഇന്‍സ്റ്റഗ്രാം അടക്കമുള്ള പ്ലാറ്റ്ഫോമുകളില്‍ 'ബനാന എഐ സാരി ട്രെന്‍ഡ്' വലിയ ചര്‍ച്ചയായി മാറി.

തിളങ്ങുന്ന ടെക്സ്ചറുകളും, വലിയ കണ്ണുകളും, ഫിലിം പോസ്റ്ററുകളെ ഓര്‍മ്മിപ്പിക്കുന്ന പശ്ചാത്തലങ്ങളുമുള്ള ഈ ചിത്രങ്ങള്‍ ആര്‍ക്കും എളുപ്പത്തില്‍ സൃഷ്ടിക്കാനാകുന്നതാണ് ട്രെന്‍ഡിന്റെ ആകര്‍ഷണം. സാങ്കേതിക പരിജ്ഞാനമോ ചെലവോ വേണ്ടെന്നതാണ് ജനശ്രദ്ധ പിടിച്ചെടുത്ത പ്രധാന കാരണം. എങ്കിലും, സ്വകാര്യ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ ആശങ്കകളും ശക്തമായി ഉയര്‍ന്നു വരുന്നുണ്ട്.

മുന്നറിയിപ്പുമായി പൊലീസ് ഉദ്യോഗസ്ഥന്‍

നാനോ ബനാന ട്രെന്‍ഡിന്റെ മറുഭാഗത്തെ അപകടങ്ങളെക്കുറിച്ച് ഐപിഎസ് ഓഫീസര്‍ വി.സി. സജ്ജനാര്‍ സോഷ്യല്‍ മീഡിയ വഴി മുന്നറിയിപ്പ് നല്‍കി. ''ഓണ്‍ലൈന്‍ ട്രെന്‍ഡുകളുടെ കെണിയില്‍ വീഴുന്നത് അപകടകരമാണ്. വ്യക്തിഗത വിവരങ്ങള്‍ പങ്കുവെച്ചാല്‍ തട്ടിപ്പിന് ഇരയാകാന്‍ സാധ്യത കൂടുതലാണ്. വ്യാജ വെബ്‌സൈറ്റുകളിലും അനൗദ്യോഗിക ആപ്പുകളിലും വിവരങ്ങള്‍ നല്‍കിയാല്‍ ബാങ്ക് അക്കൗണ്ടിലെ പണം വരെ നഷ്ടപ്പെടാം,'' എന്ന് അദ്ദേഹം വ്യക്തമാക്കി.

ഗൂഗിളിന്റെ നിലപാട്

ജെമിനി പ്ലാറ്റ്ഫോം വഴി സൃഷ്ടിക്കുന്ന ചിത്രങ്ങളില്‍ ''സിന്ത്ഐഡി'' എന്നറിയപ്പെടുന്ന അദൃശ്യ വാട്ടര്‍മാര്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഗൂഗിള്‍ പറയുന്നു. ഇത് ചിത്രങ്ങള്‍ എഐ നിര്‍മ്മിതമാണെന്ന് തിരിച്ചറിയാന്‍ സഹായിക്കും. എന്നാല്‍, പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന പരിശോധനാ സംവിധാനം നിലവില്‍ ഇല്ല. കൂടാതെ, ഇത്തരം വാട്ടര്‍മാര്‍ക്കുകള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാനോ വ്യാജമാക്കാനോ കഴിയുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുരക്ഷിതമായി ഉപയോഗിക്കാനാവശ്യമായ മുന്‍കരുതലുകള്‍

വിദഗ്ദ്ധര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വ്യക്തമാണ്:

സ്വകാര്യമായോ സെന്‍സിറ്റീവായോ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യാതിരിക്കുക.

ലൊക്കേഷന്‍ ടാഗുകള്‍ പോലുള്ള മെറ്റാഡാറ്റ നീക്കം ചെയ്യുക.

സോഷ്യല്‍ മീഡിയയിലെ പ്രൈവസി സെറ്റിംഗുകള്‍ കര്‍ശനമാക്കുക.

ചിത്രങ്ങള്‍ പങ്കിടുന്നത് പരിമിതപ്പെടുത്തുക.

ബനാന എഐ പോലുള്ള ടൂളുകള്‍ വിനോദത്തിനായാലും കൗതുകത്തിനായാലും ഉപയോഗിക്കുമ്പോള്‍, വ്യക്തിഗത ഡാറ്റയും സുരക്ഷയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.

gemini nano banan trend

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES