Latest News

സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്? സെക്സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടോ? ടോക്സിക്ക് വിവാദത്തില്‍ മറുപടിയുമായി ഡബ്ല്യു.സി.സി  

Malayalilife
സെക്‌സിസ്റ്റ് ട്രെയ്‌ലര്‍ ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്? സെക്സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടോ? ടോക്സിക്ക് വിവാദത്തില്‍ മറുപടിയുമായി ഡബ്ല്യു.സി.സി  

ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ യഷ് നായകാനായെത്തുന്ന ചിത്രമാണ് ടോക്സിക്ക്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പ്രമോഷന്‍ വീഡിയോ സ്ത്രീ വിരുദ്ധത നിറഞ്ഞതാണെന്ന തരത്തില്‍ വിവാദങ്ങള്‍ക്ക്ും കാരണമായിരുന്നു. ഈ വിഷയത്തില്‍ പ്രതികരവുമായി രംഗത്തുവന്നിരിക്കയാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി). 

'ടോക്സിക്കിനെ'നെ കുറിച്ച് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയിലുയര്‍ന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഡബ്ല്യു.സി.സി. സംഘടന അംഗമായ മിറിയം ജോസഫ് ആണ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുള്ളില്‍ പറയുമെന്നും ഞങ്ങള്‍ക്കിടയില്‍ നടക്കുന്ന കാര്യങ്ങള്‍ ഞങ്ങളുടെ മാത്രം കാര്യമാണെന്നുമായിരുന്നു മിറിയം ജോസഫിന്റെ പ്രതികരണം. 'ഡബ്ല്യു.സി.സിയ്ക്കുള്ളില്‍ പല ചര്‍ച്ചകളും നടക്കാറുണ്ട്. അതെല്ലാം ഞങ്ങള്‍ പത്രക്കാര്‍ക്ക് കൊടുക്കാറില്ല. 

ഞങ്ങള്‍ പൊലീസുകാരല്ല, എല്ലാവരെയും പൊലീസിങ് ചെയ്യാനും പോകുന്നില്ല. അതല്ല ഞങ്ങളുടെ ജോലി, അതല്ല ഞങ്ങളുടെ ആഗ്രഹം. സെക്സ്സിസ്റ്റ് ആയിട്ടുളള കാര്യങ്ങള്‍ കാണുന്നത് ഇഷ്ടമല്ല. ഗീതുവിനോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സംഘടനയ്ക്കുളളില്‍ പറയും. അതുകൊണ്ടാണ് ഇതൊരുസംഘടനയായി നിലനില്‍ക്കുന്നത്. ഗീതു മോഹന്‍ദാസ് ഇപ്പോഴും സംഘടനയിലെ അംഗം തന്നെയാണ്. നിങ്ങളുടെ പ്രവര്‍ത്തനം എന്താണ് ? നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് 'അമ്മ' സംഘടനയോട് ചോദിക്കാറുണ്ടോ?. ഡബ്ല്യു.സി.സിയോട് മാത്രം എന്തുകൊണ്ട് ഇതെല്ലാം ചോദിക്കുന്നു. 

സെക്‌സിസ്റ്റ് ട്രെയിലര്‍ ഗീതു മോഹന്‍ദാസ് മാത്രമല്ലല്ലോ ഉണ്ടാക്കിയത്. സെക്സിസ്റ്റ് ട്രെയിലര്‍ ഉണ്ടാക്കുന്ന പുരുഷന്മാരോട് ഇതുപോലുള്ള ചോദ്യങ്ങള്‍ ചോദിക്കാറുണ്ടോ ? ഇവിടെ ഞങ്ങള്‍ ആരും പുണ്യാളന്മാരല്ല. എല്ലാവരെയും പോലെ തന്നെയുളള സാധാരണ സിനിമ പ്രവര്‍ത്തകരാണ്. ചില കാര്യങ്ങള്‍ മാറ്റണം. ചില നിലപാടുകള്‍ മാറ്റണം. അത് ഇനി നിങ്ങള്‍ എന്ത് ചോദിച്ചാലും ഞങ്ങള്‍ ഇവിടെ തന്നെ കാണും. ഞങ്ങള്‍ എങ്ങോട്ടും പോകുന്നില്ല,' മിറിയം പറഞ്ഞു.

geethu mohandass toxic film

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES