Latest News

മകള്‍ സുബ്ബലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഗൗതമി; അമ്മയെ പോലെ സുന്ദരിയായി മകളും; അഭിനയത്തില്‍ വീണ്ടും സജീവമായി നടി

Malayalilife
മകള്‍ സുബ്ബലക്ഷ്മിക്കൊപ്പമുള്ള ചിത്രം പങ്ക് വച്ച് ഗൗതമി; അമ്മയെ പോലെ സുന്ദരിയായി മകളും; അഭിനയത്തില്‍ വീണ്ടും സജീവമായി നടി

ടി ഗൗതമിയുടെ മകള്‍ സുബ്ബലക്ഷ്മിയുടെ സിനിമാ പ്രവേശനം ഇടയ്ക്കിടെ വാര്‍്ത്തയാകാറുണ്ടെങ്കിലും ഔദ്യേഗികമായി ഇക്കാര്യത്തില്‍ സ്ഥിരികരണം ഉണ്ടായിട്ടില്ല. മുമ്പ് വിജയ ദേവരകെണ്ടയുടെ നായികയായി എത്തുന്ന വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍വാര്‍ത്തകളില്‍ സത്യമില്ലെന്നും ഇപ്പോള്‍ പഠനത്തിലാണ് ശ്രദ്ധിക്കുന്നതെന്നും ഗൗതമി സാമൂഹ്യ മാധ്യമത്തിലൂടെ പങ്ക് വച്ചിരുന്നത്.

ഒമ്പതു വര്‍ഷങ്ങള്‍ക്കു ശേഷം പാപനാശം എന്ന ചിത്രത്തിലൂടെ ഗൗതമി അഭിനയത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. ഇപ്പോള്‍ തമിഴിലും തെലുങ്കിലുമായി ഏതാനും ചിത്രങ്ങളില്‍ അഭിനയിച്ചുവരികയാണ് ഗൗതമി ഇപ്പോള്‍. കഴിഞ്ഞ ദിവസം നടി മകള്‍ സുബുലക്ഷ്മിയ്ക്ക് ഒപ്പമുള്ള  ചിത്രം പങ്ക് വച്ചതാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മകളും അമ്മയും സുന്ദരിയായിരിക്കുന്നുവെന്നാണ് ആരാധകര്‍ പങ്ക് വക്കുന്നത്.

1998 ജൂണ്‍ 7നായിരുന്നു സന്ദീപ് ഭാട്ടിയയെ ഗൗതമി വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ പിറന്ന മകളാണ് സുബുലക്ഷ്മി. പിന്നീട് സന്ദീപും ഗൗതമിയും പിരിഞ്ഞു. 2005ല്‍ ഗൗതമി കമലഹാസനോടൊപ്പം ലിവ്-ഇന്‍ റിലേഷന്‍ഷിപ് ആരംഭിച്ചു. എന്നാല്‍ 2016ല്‍ ഇരുവരും പിരിഞ്ഞു.

ദയമായുധു എന്ന തെലുഗു ചിത്രത്തിലൂടെയാണ് ഗൗതമി അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. തൊണ്ണൂറുകളില്‍ തമിഴിലെ മികച്ച നായിക നടിമാരില്‍ ഒരാളായി ഗൗതമി തിളങ്ങി. തേവര്‍ മകന്‍, ഇരുവര്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയവയാണ്. മലയാളത്തിലും ഒരുപിടി വിജയചിത്രങ്ങളുടെ ഭാഗമാവാന്‍ ഗൗതമിയ്ക്ക് സാധിച്ചു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gautami Tadimalla (@gautamitads)

gautami with daughter subbulakshmi

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES