വൊനമാലി പ്രൊജക്റ്റിന്റെ ബാനറില്‍ ഭാസ്‌കര്‍ ബന്തുപള്ളി രചന നടത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരിഗ. തെലുങ്കിലും മലയാളത്തിലുമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.ഡി ഒ പി സാംബശിവ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ മുരളി മോഹന്‍ ആര്‍. പ്രോജക്ട് ഡിസൈനര്‍ സൂരജ് ശശിധരന്‍. മ്യൂസിക് ഡയറക്ടര്‍ ജിനു വിജയ്. പുതുമുഖങ്ങള്‍ ആയ റിഷാന്‍ നായകനും , അഞ്ജന ആര്‍ നായര്‍ നായികയായും എത്തുന്നു. ആലിയ, ഷാന്‍ കലേറ്റുംകര, ജോര്‍ദന്‍ ബ്രിയാനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എന്നിവരെ കൂടാതെ നിഴല്‍ വ്യാപാരികള്‍ എന്ന ചിത്രത്തിന് ശേഷം എം കെ ഷെജിന്‍ ശക്തമായ കഥാപാത്രം ചെയ്യുന്നു.അഖില്‍ കവലയൂര്‍, ചിത്രം സീനു, സുന്ദര പാണ്ടിയന്‍ പി എസ്. രുദ്ര ബാല എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അത്യന്തം ഭയാനകമായ ത്രില്ലര്‍ ജോണറില്‍ പറഞ്ഞിരിക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്റെ ആദ്യ മലയാള സിനിമയാണ്.ഹൈദരാബാദ്,കൊച്ചി, കാലടി, കടമക്കുടി എന്നിവിടങ്ങളിലായി ചിത്രീകരണം കഴിഞ്ഞു.
പി ആര്‍ ഒ എം കെ ഷെജിന്‍