ആന്റിയെന്ന് അശ്ലീലമായി പരാമര്‍ശിച്ച് തല ഫാന്‍സ്; അജിത് പ്രതികരിക്കണമെന്ന ആവശ്യവുമായി കസ്തൂരി ശങ്കര്‍

Malayalilife
 ആന്റിയെന്ന് അശ്ലീലമായി പരാമര്‍ശിച്ച് തല ഫാന്‍സ്; അജിത് പ്രതികരിക്കണമെന്ന ആവശ്യവുമായി കസ്തൂരി ശങ്കര്‍

ബാവ ചേട്ടന്‍ ബാവ എന്ന സിനിമയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കസ്തൂരി ശങ്കര്‍. മലയാളം സിനിമയ്ക്ക് പുറമേ താരം തമിഴിലും തെലുങ്കിലും ഗ്ലാമര്‍ വേഷങ്ങളിലൂടെയും തിളങ്ങിയിരുന്നു. സ്വന്തം നിലപാട് മുഖം നോക്കാതെ അത് രാഷ്ട്രീയമായാലും സിനിമയെക്കുറിച്ചായാലും വെട്ടിത്തുറന്നു പറയുന്ന നടിയെന്ന നിലയിലും താരം ഏറെ പ്രശസ്തിയാവുകയും ചെയ്തിരുന്നു. ശക്തമായ നിലപാടുകള്‍ സിനിമയ്ക്ക് പുറമേ എടുക്കാറുളള താരം ഇടയ്ക്കിടെ വിവാദങ്ങളില്‍ വന്ന് പെടാറുമുണ്ട്.

താരത്തിന് എതിരെ കൂടുതലായും രംഗത്ത് എത്താറുളളത് സൂപ്പര്‍താരങ്ങളുടെ ഫാന്‍സുകളാണ്. എന്നാല്‍ ഇപ്പോള്‍ താരം അജിത്ത് ഫാന്‍സ് തന്നെ പരാമര്‍ശിച്ചുകൊണ്ട് വൈറലാക്കിയിട്ടുള്ള ഒരു അശ്ലീല ട്രോള്‍ പങ്കുവെച്ചിരിക്കയാണ് തുറന്ന് പറഞ്ഞിരിക്കുകയാണ് കസ്തൂരി ശങ്കര്‍.  നടിമാര്‍ക്കെതിരെ നടത്തുന്ന ഇത്തരം ട്രോളുകളെ പ്രോത്സാഹിപ്പിക്കുന്ന ട്വിറ്ററിനെതിരെയും താരം വിമര്‍ശനവുമായി രംഗത്ത് എത്തുകയും ചെയ്തു. ആന്റിയെന്ന അശ്ലീല പരാമര്‍ശം താരത്തിന് എതിരെ അജിത്ത് ഫാന്‍സ് ഇപ്പോല്‍ നടത്തുകയാണെന്നും അജിത്ത് ഇതെല്ലാം കണ്ട് കൊണ്ട് എത്ര കാലം മിണ്ടാതെ നില്‍ക്കുമെന്നും കസ്തൂരി ചോദിക്കുന്നു.
 

 

kasthuri shankar react against ajith fans

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES