വിമല രാമന്റെ നാല്പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷം കാമുകനൊപ്പം; എന്റെ കുടുംബം എന്ന കുറിപ്പോടെ തമിഴ് നടന്‍ വിനയ് റായ്‌ക്കൊപ്പം സിഡ്‌നിയില്‍ പിറന്നാളാഘോഷിച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചതോടെ ഇരുവരുടെയും പ്രണയം ചര്‍ച്ചകളില്‍

Malayalilife
വിമല രാമന്റെ നാല്പ്പത്തിരണ്ടാം പിറന്നാള്‍ ആഘോഷം കാമുകനൊപ്പം; എന്റെ കുടുംബം എന്ന കുറിപ്പോടെ തമിഴ് നടന്‍ വിനയ് റായ്‌ക്കൊപ്പം സിഡ്‌നിയില്‍ പിറന്നാളാഘോഷിച്ച ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്ക് വച്ചതോടെ ഇരുവരുടെയും പ്രണയം ചര്‍ച്ചകളില്‍

ലയാളത്തിന് പരിചിതമായ തെന്നിന്ത്യന്‍ താരമാണ് വിമല രാമന്‍. മലയാളത്തിളെ സൂപ്പര്‍ സ്റ്റാറുകളുടെ നായികയായി ശ്രദ്ധ നേടിയ താരംപിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലും തിളങ്ങി. ഇപ്പോളിതാ നടിയുടെ 42 -ാം പിറന്നാള്‍ ദിനത്തില്‍ തന്റെ റിലേഷനെക്കുറിച്ചുള്ള സൂചന നല്‍കിയിരിക്കുകയാണ്. പിറന്നാള്‍ ദിനാഘോഷത്തില്‍ കുടുംബാംഗങ്ങളോടൊപ്പം തമിഴ് താരവും ഇടം പിടിച്ചതോടെയാണ് പ്രണയകഥയെന്നുള്ള വിലയിരുത്തിലില്‍ സോഷ്യല്‍ മീഡിയ എത്തിയത്.

കഴിഞ്ഞദിവസം വിമലയുടെ 42-ാം പിറന്നാളായിരുന്നു. ഇപ്രാവശ്യം സിഡ്‌നിയില്‍ കുടുംബത്തിനൊപ്പമാണ് വിമല പിറന്നാള്‍ ആഘോഷിച്ചത്. കാമുകനും നടനുമായ വിനയ് റായ്ക്കൊപ്പമുള്ള പിറന്നാള്‍ ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവയ്ക്കുകയും ചെയ്തു . എന്റെ കുടുംബത്തിനൊപ്പം എന്നാണ് ചിത്രങ്ങള്‍ക്ക് വിമല നല്‍കിയ അടിക്കുറിപ്പ് . ഇതോടെ വിമലരാമന്‍ - വിനയ് റായ് പ്രണയം സത്യമാണെന്ന് ആരാധകര്‍ ഉറപ്പിച്ചു. 

2011 ല്‍ പുറത്തിറങ്ങിയ ഇംഗ്‌ളീഷ് ത്രിമാന ചിത്രം ഡാം 999 ല്‍ ഇരുവരും നായകനും നായികയുമായി അഭിനയിച്ചിരുന്നു. ഇതിനുശേഷമാണ് വിമലയും വിനയ് യും പ്രണയത്തിലാകുന്നത്. സുരേഷ് ഗോപിയുടെ നായികയായി ടൈം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ വിമല രാമന്‍ മമ്മൂട്ടിയുടെ നായികയായി നസ്രാണിയിലും മോഹന്‍ലാലിന്റെ നായികയായി കോളേജ് കുമാരനിലും ദിലീപിന്റെ നായികയായി റോമിയോയിലും അഭിനയിച്ചു. 

മോഹന്‍ലാല്‍ ചിത്രം ഒപ്പത്തിലാണ് മലയാളത്തില്‍ അവസാനം അഭിനയിച്ചത്. തമിഴില്‍ 2022 ല്‍ പുറത്തിറങ്ങിയ ഗ്രാന്‍മയിലും നടി അഭിനയിച്ചിരുന്നു. തമിഴകത്ത് ഏറെ പരിചിതനായ വിനയ് റായ് തുപ്പറിവാലന്‍, ഡോക്ടര്‍ എന്നീ ചിത്രങ്ങളില്‍ പ്രതിനായകനായി തിളങ്ങിയിരുന്നു. സൂര്യ നായകനായ എതര്‍ക്കും തുനിന്തവനാണ് അവസാനം തിയേറ്ററില്‍ എത്തിയ ചിത്രം. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിലൂടെ വിനയ് റായ് പ്രതിനായക വേഷത്തില്‍ മലയാളത്തിലേക്ക് എത്തുന്നുണ്ട്.
 

Read more topics: # വിമല രാമന്‍
Vimala Raman hints about her relationship with a popular

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES