സ്വീമ്മിങ് പൂളിലനരുകില്‍ കാമുകനൊപ്പം ഫോട്ടോഷൂട്ടുമായി വിലാ രാമന്‍;  42 കാരിയായ നടി മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായെന്ന് സോഷ്യല്‍മീഡിയ

Malayalilife
സ്വീമ്മിങ് പൂളിലനരുകില്‍ കാമുകനൊപ്പം ഫോട്ടോഷൂട്ടുമായി വിലാ രാമന്‍;  42 കാരിയായ നടി മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായെന്ന് സോഷ്യല്‍മീഡിയ

രു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന താരസുന്ദരിയായിരുന്നു വിമല രാമന്‍. ഓസ്ട്രേലിയയില്‍ സിഡ്നിയിലാണ് വിമലാ രാമന്‍ ജനിച്ചതും വളര്‍ന്നതും. മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.  കുറച്ചേറെ കാലമായി തമിഴിലും തെലുങ്കിലുമാണ് വിമല സജീവം. 

42 വയസുകാരിയായ  വിവാഹിതയല്ല, നടന്‍ വിനയ് റോയുമായി പ്രണയത്തിലാണ് താരം. വിമലയും വിനയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഒരു പൂളിന് അരികില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍.

ഇരുവരും ഉടന്‍ വിവാഹിതരാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹ കാര്യത്തെക്കുറിച്ച് ഇരുവരും ഇപ്പോള്‍ പ്രതികരിക്കുന്നില്ല. വിമല രാമന്റെ വീട്ടില്‍ നടക്കുന്ന ആഘോഷങ്ങളിലെല്ലാം വിനയ് റായ് പങ്കെടുക്കാറുണ്ട്. പുതിയ ചിത്രങ്ങളില്‍ വിമല രാമന്‍ മെലിഞ്ഞ് കൂടുതല്‍ സുന്ദരിയായി എന്നു ആരാധകര്‍ കമന്റുകളില്‍ പങ്ക് വക്കുന്നു.

സുരേഷ്ഗോപിയോടൊപ്പം ടൈം എന്ന ചിത്രത്തിലൂടെയാണ് മലയാള അരങ്ങേറ്റം. മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്. ജയറാം തുടങ്ങി മലയാളത്തിലെ മുന്‍ താര നായകന്മാരുടെ നായികയായി അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറില്‍ പ്രതിനായകനായി മലയാള അരങ്ങേറ്റം നടത്തി. ടൊവിനോ തോമസ് നായകനായ ഐഡന്റിറ്റി എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vimala Raman (@vimraman)

Read more topics: # വിമല രാമന്‍
actress vimala raman

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES