മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നടി നിത്യ മേനോന്‍. തന്റേതായ നിലപാടുകൾ സിനിമയില്‍ മാത്രമല്ല ജീവിതത്തിലും കൃത്യമായി വ്യക്തമാക്കിയാണ് ഈ താരം മുന്നേറുന്നത്. മലയാളത്തിന് പുറമെ തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലും ബോളിവുഡിലും താരം ഇതൊനൊടകം തന്നെ തിളങ്ങി കഴിഞ്ഞു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന്റെ മിക്ക ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളിലെല്ലാം നായികയായി എത്തുന്ന നിത്യാ മേനോന്‍ സിനിമയില്‍ എത്തി ഏറെ വര്‍ഷങ്ങളായെങ്കിലും എല്ലാ ഭാഷകളിലും നിലവിൽ സജീവമാണ് താരം. എന്നാൽ ഇപ്പോൾ ഭാഷ ഒരിക്കലും സിനിമയുടെ അതിര്‍വരമ്പല്ലെന്ന് തുറന്ന് പറയുകയാണ് നിത്യ മേനോന്‍.
‘ആളുകള്‍ കൂടുതല്‍ അന്യ ഭാഷ ചിത്രങ്ങളും സീരീസുകളും കാണാന്‍ തുടങ്ങിയത് ഈ അടുത്തകാലത്താണ്. പ്രത്യേകിച്ച് കൊവിഡ് ലോക്ക് ഡൗണ്‍ സമയങ്ങളില്‍. അത് അവരെ കൂടുതല്‍ തുറന്നു ചിന്തിക്കാന്‍ സഹായിച്ചു. അടുത്ത തലമുറ ഭാഷ എന്നുള്ള അതിര്‍വരമ്പ് ഭേദിക്കും എന്നാണ് ഞാന്‍ കരുതുന്നത്.’ പിടിഐ സൂം അഭിമുഖത്തില്‍ താരം പറഞ്ഞു.
പ്രേക്ഷകര്‍ എന്നോട് ചോദിക്കാറുള്ള ഒരു കാര്യമാണ്, അവരുടെ ഭാഷയില്‍ എപ്പോഴാണ് അഭിനയിക്കുന്നത് എന്ന്. അതില്‍ എനിക്ക് പറയാനുള്ളത്, എന്നെ നിങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എന്റെ സിനിമകള്‍ ആസ്വദിക്കൂ എന്നാണ്. നമ്മുടെ സംസ്‌കാരത്തെ പോലെ തന്നെ ഇവിടെ ഭാഷയെക്കുറിച്ചുള്ള മൗലികവാദമുണ്ട്. ആളുകള്‍ അങ്ങനെ കരുതരുതെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതും.
വളരെ വേഗത്തില്‍ തന്നെ ഞാന്‍ എങ്ങനെ ഓരോ ഭാഷകള്‍ പഠിക്കുന്നു എന്ന കമന്റുകള്‍ കാണാറുണ്ട്. അതിനു കാരണം എല്ലാ ഭാഷകളെയും ഞാന്‍ സ്‌നേഹിക്കുന്നുവെന്നതാണ്. ഇപ്പോള്‍ ആളുകള്‍ കൂടുതല്‍ അന്യഭാഷാ ചിത്രങ്ങളും സീരീസുകളും കാണാന്‍ തുടങ്ങി. പ്രത്യേകിച്ച് ലോക്ക് ഡൗണ്‍ സമയങ്ങളില്‍. അത് അവരെ കൂടുതല്‍ തുറന്നു ചിന്തിക്കാന്‍ സഹായിച്ചു. അടുത്ത തലമുറ ഭാഷ എന്നുള്ള അതിര്‍വരമ്പ് ഭേദിക്കും എന്ന് ഞാന്‍ വിശ്വസിക്കുന്നു.