മലയാളത്തിലും തമിഴിലും നിരവധി വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. കഴിഞ്ഞ മാസമായിരുന്നു മിയയും അശ്വിൻ ഫിലിപ്പും തമ്മിലുള്ള വിവാഹം നടന്നിരുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നത് വളരെ അടുത്ത ബന്ധുക്കളും കുടുംബ സുഹൃത്തുക്കളും മാത്രമാണ്.
ഇരുവരും ചാനലുകളിലൂടെ വിവാഹശേഷവും പ്രേക്ഷകർക്ക് മുന്നിലെത്തുകയും ചെയ്‌തു. ഇരുവരും എത്തിയിരുന്നത് സീ കേരളം ചാനലിലെ പുതിയ പരിപാടിയായ മിസ്റ്റർ ആൻഡ് മിസ്സിലേക്കായിരുന്നു. സോഷ്യൽ മീഡിയയിളുടെ മിയയുടെയും അശ്വിന്റെയും വിശേഷങ്ങൾ വൈറലാകുന്നു.അതേസമയം മിയ ഭർത്താവ് അശ്വിനെക്കുറിച്ച് പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്. അപ്പു അങ്ങനെ ഡിപ്പൻഡ് ചെയ്യത്തില്ല. കാര്യങ്ങളെല്ലാം സ്വയമേ ചെയ്യുന്നൊരാളാണ്. കുക്കിങ്ങാണെങ്കിലും അപ്പു തന്നെയങ്ങ് ചെയ്യും. ഭക്ഷണം വേണമെന്ന് തോന്നിയാൽ സ്വയം ഉണ്ടാക്കും. അല്ലാതെ അപ്പുവിന് വേറെന്ത് ഓപ്ഷനാണുള്ളത്. 10 മണിക്ക് ഉറക്കം വരും അപ്പുവിന്എന്നാണ് മിയ പറയുന്നത്.
എനിക്കാണേൽ സിനിമയൊക്കെ കണ്ട് ലേറ്റായി കിടക്കാൻ ഇഷ്ടമുള്ളയാളാണ്. എന്നാൽ പരിപാടിക്ക് ഇടയിൽ മാഡത്തിന് എന്തേലും ഉണ്ടാക്കാനറിയുമോയെന്ന ജിപിയുടെ ചോദ്യത്തിന് ബുൾസൈ ഉണ്ടാക്കാനൊക്കെ അറിയാമെന്നാണ് മിയയുടെ മറുപടി. എന്നാൽ മിയയെ കുറിച്ച് അശ്വിൻ പറഞ്ഞിരിക്കുന്നത്,എനിക്ക് കണ്ടമാനം വർത്തമാനം പറയണ്ട പുള്ളിക്കാരി ഇഷ്ടം പോലെ സംസാരിച്ചോളും അത് പോലെ തന്നെ ഇഷ്ടം പോലെ ഉറങ്ങും, എന്നാൽ രാവിലെ ചായ കിട്ടാറില്ലേയെന്ന് ചോദിച്ചപ്പോൾ അത് ഞാൻ തന്നെ ഇടണമെന്നായിരുന്നു അശ്വിൻ മറുപടി നൽകിയിരിക്കുന്നത്.
മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോര്‍ജ്ജ്. പിന്നീട് ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കൊപ്പവും അഭിനയിച്ചു. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂണിലായിരുന്നു നടന്നത്. അശ്വിന്റെ വീട്ടില്‍ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. മിയയുടെ അമ്മ അശ്വിനെ മാട്രിമോണിയല്‍ സൈറ്റ് വഴിയാണ് മകള്‍ക്ക് വരനായി കണ്ടെത്തിയതും.