നിവേദ്യം എന്ന ലോഹിതദാസ് ചിത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ ചേക്കേറിയ നടിയാണ് ഭാമ. നാട്ടിന് പുറത്തുകാരി സുന്ദരി എന്ന ഇമേജായിരുന്നു താരത്തിന് മലയാളത്തില്‍. പിന്നീട് മലയാളത്തില്‍ നിന്നും അന്യഭാഷാ ചിത്രങ്ങളില്‍ ഗ്ലാമര്‍ വേഷങ്ങളിലും താരം തിളങ്ങി. എന്നാൽ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളൊക്കെ വെറും കെട്ടു കഥകളാണെന്ന് തുറന്ന് പറയുകയാണ് താരം. പ്രചരിക്കുന്ന വാര്‍ത്തകളില്‍ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നു എന്നും ഭാമ ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ വ്യക്തമാക്കുകയാണ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എന്റെ പേരില്‍ ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എന്റെ കുടുംബത്തെയും പറ്റി അന്വേഷിച്ചവര്‍ക്കായി പറയട്ടെ.. ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി എന്നും ഭാമ പറഞ്ഞു.
അതേസമയം ഏഴ് മണിക്കൂര്‍ നീണ്ട റെയ്ഡ് ആണ് ദിലീപിന്റെ വീട്ടില്‍ ഇന്നലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം നടത്തിയത്. രാത്രി ഏഴ് മണിയോടെയാണ് ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം മടങ്ങിയത്. നടന്റെ പേഴ്സണല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. അന്വേഷണ സംഘം പേഴ്സണല്‍ ഫോണ്‍ ആവശ്യപ്പെട്ടെങ്കിലും ഇത് നല്കാന് ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് ദിലീപ് മൊബൈല്‍ അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ ഇന്ന് കോടതിയെ അറിയിക്കും.