സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത് പെണ്ണ് പറഞ്ഞത് കൊണ്ട്; വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്; തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

Malayalilife
 സെക്സ് ഈസ് നോട്ട് എ  പ്രോമിസ്  എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത് പെണ്ണ് പറഞ്ഞത് കൊണ്ട്; വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്;  തുറന്ന് പറഞ്ഞ് നടി ഐശ്വര്യ ലക്ഷ്മി

ലയാള സിനിമ പ്രേമികളുടെ പ്രിയ നായികമാരിൽ ഒരാളാണ്  ഐശ്വര്യ ലക്ഷ്മി. എംബിബിഎസ് പൂർത്തിയാക്കിയ ശേഷമാണ്  ഐശ്വര്യ അഭിനയ മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. താരത്തിന്റെ മയനാദി എന്നുള്ള ചിത്രവും ഏറെ ശ്രദ്ധ നേടുകയും ചെയ്തു. ആ ഒരു ചിത്രത്തിലൂടെ തന്നെ മലയാസിനിമയിൽ തന്റെതായ സ്ഥാനം ഊറ്റുറപ്പിക്കാനും താരത്തിന് സാധിച്ചു. ഡോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നായികയായ ഐശ്വര്യയെ തേടി വരുത്തനിലെ  കഥാപാത്രവും എത്തിയിരുന്നു. അങ്ങനെ നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഒരു നീണ്ട യാത്ര നടത്തിയ ഐശ്വര്യ ഇന്ന് മണിരത്നം സിനിമയിൽ വരെ എത്തുകയും ചെയ്തു

.ടോവിനോയൊടോപ്പം അഭിനയിച്ച താരത്തിന്റെ  മായാനദി എന്ന ചിത്രം  വൻ ഹിറ്റായിരുന്നു. എന്നാൽ ഇപ്പോൾ  മായാനദിയിലെ സെക്സ് ഈസ് നോട്ട് എ പ്രോമിസ് എന്ന ഡയലോഗും, കിസ്സും, വിവാദമുണ്ടാക്കിയോ എന്ന ചോദ്യത്തിന് ഐശ്വര്യ നൽകിയ മറുപടി ശ്രദ്ധ നേടുകയാണ്. ഒരു പെണ്ണു പറയുന്നു എന്നതുകൊണ്ടു തന്നെയാണ് ‘സെക്സ് ഈസ് നോട്ട് ആ പ്രോമിസ് ‘ എന്ന ഡയലോഗ് ഇത്രയധികം ചർച്ചാ വിഷയമായത്. എന്നാൽ വളരെ പക്വമായി പോസിറ്റീവായാണ് എല്ലാവരും അക്കാര്യങ്ങളെ എടുത്തത്, അത് സിനിമയുടെ മികവു തന്നെയാണ്.

മായനദിയുടെ ട്രെയിലർ ഇറങ്ങിയ സമയത്തു സുഹൃത്തുക്കളെല്ലാം ഗംഭീരമായെന്ന് പറഞ്ഞിരുന്നു. ഇപ്പോഴും എന്നെ പലരും ഇഷ്ടപ്പെടുന്നതിനുള്ള ഒരു കാരണവും അപ്പുവാണ്. അപ്പുവിന്റെ പോലെ ഒരുപാട് ഇൻസെക്യൂരിറ്റീസ് ഉള്ള എന്നാൽ പുറമേ ബോൾഡായി തോന്നുന്ന പോലെയുള്ള ഒരാളാണ് ഞാൻ.ചില സമയങ്ങളിൽ ആത്മവിശ്വാസം വളരെയധികം കുറയുന്നൊരാളാണ്. ഇപ്പോഴും എന്റെ തെരഞ്ഞെടുപ്പുകൾ ശരിയല്ലേയെന്നൊക്കെ കൺഫ്യൂഷ്യൻ വരാറുണ്ട്. തമിഴ് സിനിമകളിലേക്ക് വിളിവരുന്നതും മായാനദി കണ്ടിട്ടാണ്. അതുകൊണ്ടു തന്നെ അപ്പു എപ്പോഴും സ്പെഷ്യലാണ്.

Actress aishwarya lekshmi words about mayanadhi movie dialogue

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES