Latest News

തിരിച്ച് പിടിക്കാനാകാത്ത പരാജയങ്ങളൊന്നുമില്ല; തകര്‍ത്തു തരിപ്പണമാക്കാന്‍ സാധിക്കാത്ത അപാര വിജയങ്ങളുമില്ല; രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തനത്തിലും പുതുരക്തം ഉദയം ചെയ്യട്ടെ;എളിമയോടെ വിജയികള്‍ പ്രവര്‍ത്തിക്കട്ടെ; ജി വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍

Malayalilife
 തിരിച്ച് പിടിക്കാനാകാത്ത പരാജയങ്ങളൊന്നുമില്ല; തകര്‍ത്തു തരിപ്പണമാക്കാന്‍ സാധിക്കാത്ത അപാര വിജയങ്ങളുമില്ല; രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തനത്തിലും പുതുരക്തം ഉദയം ചെയ്യട്ടെ;എളിമയോടെ വിജയികള്‍ പ്രവര്‍ത്തിക്കട്ടെ; ജി വേണുഗോപാലിന്റെ കുറിപ്പ് ശ്രദ്ധ നേടുമ്പോള്‍


തിരിച്ച് പിടിക്കാനാകാത്ത പരാജയങ്ങളൊന്നുമില്ല; തകര്‍ത്തു തരിപ്പണമാക്കാന്‍ സാധിക്കാത്ത അപാര വിജയങ്ങളുമില്ല; രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തനത്തിലും പുതുരക്തം ഉദയം ചെയ്യട്ടെ;എളിമയോടെ വിജയികള്‍ പ്രവര്‍ത്തിക്കട്ടെ; ജി വേണുഗോപാലിന്റെ കുറിപ്പ് ശ്ര്ദ്ധ നേടുമ്പോള്‍

 
കേരള നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കുറിപ്പ് ഗായകന്‍ ജി വേണുഗോപാല്‍ പങ്ക് വച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഇലക്ഷന്‍ ദിനത്തില്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടെ വളരെ വൈകുവോളം വരി നിന്ന് വോട്ട് രേഖപ്പെടുത്തിയ സാധാരണ സമ്മതിദായകന്റെ മുഖത്ത് കണ്ട കടുത്ത തീരുമാനമാണ്, ഈ ഫലപ്രഖ്യാപന ദിനത്തിലെ വിജയങ്ങളിലും തോല്‍വികളിലും മാത്രമല്ല, വിജയികളുടെ അഭൂതപൂര്‍വ്വമായ ഭൂരിപക്ഷങ്ങളിലും തകര്‍ന്നടിഞ്ഞ പാര്‍ട്ടി കോട്ടകളിലും ദൃശ്യമാകുന്നതെന്ന് വേണുഗോപാല്‍ പറയുന്നു.


ജി വേണു ഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്

വയസ്സ് 21 മുതല്‍ മുടങ്ങാതെ ഇലക്ഷനുകള്‍ക്ക് വോട്ട് ചെയ്യാറുണ്ട്. ഒന്നൊഴിയാതെ ! ഇലക്ഷന് വരി നിന്ന് വോട്ട് ചെയ്യുമ്പോള്‍ കൂടെ നില്‍ക്കുന്നവരുടെയും, അന്നത്തെ ടി വി മാധ്യമങ്ങളിലൂടെ കാണുന്നവരുടെയും മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മുഖം പലപ്പോഴും മനസ്സിന്റെ കണ്ണാടിയാണ്. വോട്ടിന്റെ ഗതിയുടേയും ആകാം അത്! ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മേലങ്കിയോ അന്ധമായ ആത്മവിശ്വാസമോ കൈമുതലില്ലാതെ നിഷ്പക്ഷനും തിരിച്ചറിവുമുളള ഒരു സാദാ വോട്ടറുടെ ബുദ്ധി, സാധാരണ മനുഷ്യ മനസ്സുകളുടെ ഗതിവിഗതികളുടെ ഒരു എകദേശ ധാരണ, ഇത് രണ്ടും ഉണ്ടെങ്കില്‍ ഇതെങ്ങോട്ടേയ്ക്കാണ് പോകുന്നത് എന്ന് പിടി കിട്ടും.

വലിയ ക്രാന്തദര്‍ശിയൊന്നും ആകേണ്ട കാര്യമില്ല. വോട്ടിങ്ങ് ദിനത്തില്‍ ഞാന്‍ ഇക്കാര്യം പോസ്റ്റ് ചെയ്തിരുന്നു. വോട്ടേര്‍സിന്റെ മുഖത്ത് കണ്ട തീവ്രമായ നിശ്ചയദാര്‍ഢ്യത്തെക്കുറിച്ച്. ആഴക്കടലില്‍ സ്ഥിരമായി മീന്‍ പിടിക്കുന്നവന്‍, മീനിന്റെ സാന്നിദ്ധ്യവും വലിപ്പവും മനസ്സില്‍ അളന്ന് കുറിച്ച് തിട്ടപ്പെടുത്തി ചൂണ്ടയും ഇരയും കൃത്യമായി നിക്ഷേപിക്കുന്ന ഒരു ലക്ഷണം! ഇലക്ഷന്‍ ദിനത്തിലെ വോട്ടര്‍മാരുടെ മുഖത്തെ നിശ്ചയദാര്‍ഢ്യവും കൂടിയ പോളിംഗ് ശതമാനവും പത്തു വര്‍ഷം തുടര്‍ച്ചയായി ഭരിക്കുന്ന ഏതൊരു ഗവണ്‍മെന്റിന്റേയും മുട്ട് ഇടിപ്പിക്കും, ചങ്കിടിപ്പ് കൂട്ടും! ആത്മവിശ്വാസത്തിന് മേലെ വേറെയെന്തെങ്കിലും കൈവശമുണ്ടെങ്കിലേ , ഈ ചിഹ്നങ്ങള്‍ ഭരണപക്ഷത്തിന്റെ വിജയമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.

ഇലക്ഷന്‍ ദിനത്തില്‍ അങ്ങേയറ്റത്തെ അച്ചടക്കത്തോടെ വളരെ വൈകുവോളം വരി നിന്ന് വോട്ട് രേഖപ്പെടുത്തിയ ആ സാധാരണ സമ്മതിദായകന്റെ മുഖത്ത് കണ്ട കടുത്ത തീരുമാനമുണ്ടല്ലോ? അതാണ് ഇന്ന് ഈ ഫലപ്രഖ്യാപന ദിനത്തിലെ വിജയങ്ങളിലും തോല്‍വികളിലും മാത്രമല്ല, വിജയികളുടെ അഭൂതപൂര്‍വ്വമായ ഭൂരിപക്ഷങ്ങളിലും തകര്‍ന്നടിഞ്ഞ പാര്‍ട്ടി കോട്ടകളിലും ദൃശ്യമാകുന്നത്.

തിരിച്ച് പിടിക്കാനാകാത്ത പരാജയങ്ങളൊന്നുമില്ല. തകര്‍ത്തു തരിപ്പണമാക്കാന്‍ സാധിക്കാത്ത അപാര വിജയങ്ങളുമില്ല. രാഷ്ട്രീയത്തിലും പൊതു പ്രവര്‍ത്തനത്തിലും പുതുരക്തം ഉദയം ചെയ്യട്ടെ. വിനയത്തോടെ, ഉള്‍ക്കാഴ്ചയോടെ പരാജയം വിശകലനം ചെയ്യപ്പെടട്ടെ. എളിമയോടെ വിജയികള്‍ പ്രവര്‍ത്തിക്കട്ടെ. അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിടാന്‍ ഇനി അഞ്ചു വര്‍ഷം മാത്രം. ഓരോ ചൂണ്ടുവിരലിലും പടരുന്ന മഷി എന്നും അവരെ കാത്തിരിക്കുന്നുണ്ട്! VG

g venugopals Post about election result

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES