Latest News

ദിലീപിനു പുറകേ വൈറലായി ലാലേട്ടന്റെ ടിക് ടോക്കും; കിലുക്കത്തിലെ ബിജിഎമ്മില്‍ ലാലേട്ടന്റെ ലൈവ് വെട്ടിച്ചേര്‍ത്ത ടിക് ടോക് വൈറല്‍

Malayalilife
 ദിലീപിനു പുറകേ വൈറലായി ലാലേട്ടന്റെ ടിക് ടോക്കും; കിലുക്കത്തിലെ ബിജിഎമ്മില്‍ ലാലേട്ടന്റെ ലൈവ് വെട്ടിച്ചേര്‍ത്ത ടിക് ടോക് വൈറല്‍

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ജനപ്രിയനടന്‍ ദീലിപ് ഒരു പെണ്‍കുട്ടിയോടൊപ്പം ടിക്ടോക്ക് ചെയ്യുന്ന വീഡിയോ വൈറലായിരുന്നു. എന്നാല്‍ അത് വ്യാജമാണെന്നും ദിലീപിന്റെ ലൈവില്‍ നിന്നും എടുത്ത ഒരു ഭാഗം ടിക്ടോക്ക് ആക്കുകയായിരുന്നുവെന്നും തിരിച്ചറിഞ്ഞിരുന്നു. എന്നാലിപ്പോള്‍ ലാലേട്ടന്റെ ടിക്ടോക് വീഡിയോ ആണ് വൈറലാകുന്നത്. 

ദിലീപിന്റെ കുബേരന്‍ എന്ന ചിത്രത്തിലെ ഒരുപാട്ട് സീനാണ് മുന്‍പ് ടിക്ടോക് ആയി ശ്രദ്ധിക്കപ്പെട്ടത്. ടിക് ടോക്കിലൂടെ ശ്രദ്ധേയായ ഒരു സുന്ദരിക്കുട്ടിയുമായുളള ദിലീപിന്റെ ടിക്ടോക് ആണ് വൈറലായത്. ഇത് ദിലീപ് ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പെണ്‍കുട്ടിയുടെ ടിക്ടോക്ക് വീഡിയോയ്ക്കു ഒപ്പം ദിലീപും ചേര്‍ന്നെന്ന രീതിയിലാണ് അത് വൈറലായത്. ആദ്യത്തെക്കാഴ്ചയില്‍ അത് ദിലീപിന്റെ ടിക് ടോക് തന്നെ ആണെന്ന് തെറ്റിദ്ധരിക്കപ്പെടും എന്നാല്‍ നാദിര്‍ഷയ്‌ക്കൊപ്പം ദിലീപ് ചെയ്ത ഒരു ലൈവ് വീഡിയോയില്‍ നിന്നും കട്ട് ചെയ്‌തെടുത്താണ് ടിക്ടോക്കില്‍ ചേര്‍ത്തിരിക്കുന്നതെന്ന് പിന്നീട് വ്യക്തമായിരുന്നു. വൈറലായ ആ വീഡിയോയ്ക്കു ശേഷം ഇപ്പോള്‍ മോഹന്‍ലാലിന്റെ ടിക് ടോക് വീഡിയോ ആണ് സോഷ്യല്‍ മീഡിയ കീഴടക്കുന്നത്.

ദിലീപിന്റെ ടിക്ടോക്കില്‍ ഉളള പെണ്‍കുട്ടി തന്നെയാണ് മോഹന്‍ലാലിന്റെ വീഡിയോയിലും ഉളളത്. കിലുക്കത്തിലെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കാണ് ഈ ടിക് ടോക്കില്‍ ഉളളത്. മോഹന്‍ലാലിന്റെ ടിക് ടോക് ഇതിനോടകം വൈറലായിക്കഴിഞ്ഞു. കര്‍ണഭാരം എന്ന തന്റെ സംസ്‌കൃത നാടകത്തെക്കുറിച്ച് മോഹന്‍ലാല്‍ ലൈവില്‍ പറയുന്നതാണ് ശരിക്കുമുളള വീഡിയോ. അതിലെ ഭാഗങ്ങള്‍ കട്ട് ചെയ്താണ് ടിക് ടോക്കില്‍ ചേര്‍ത്തിരിക്കുന്നത്. മോഹന്‍ലാലിന്റെയും പെണ്‍കുട്ടിയുടേയും ക്യൂട്ട് വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. 

Read more topics: # Tik tok,# mohanlal,# fake,# viral
fake tik tok of Mohanlal goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES