Latest News

വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസില്‍...!  കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് ഫെബ്രുവരി ഏഴിന്

Malayalilife
വില്ലന്‍ വേഷത്തില്‍ ഫഹദ് ഫാസില്‍...!  കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് ഫെബ്രുവരി ഏഴിന്

നസ്റിയ, ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ നിര്‍മ്മിച്ച് നാവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്യുന്ന കുമ്പളങ്ങി നൈറ്റ്സിന്റെ റിലീസ് ഫെബ്രുവരി ഏഴിന്. മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍,ശ്യാം പുഷ്‌കരന്‍ തുടങ്ങിയവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വര്‍ക്കിംഗ് ക്ലാസ് ഹീറോസ് എന്ന ബാനറിലാണ് ഇവര്‍ ചിത്രം നിര്‍മ്മിക്കുന്നത്. ഉള്‍നാടന്‍ മത്സ്യബന്ധനത്തിന്റെയും  ഒരു നാഗരിക കുടുംബത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ഫാമിലി ഡ്രാമ പാറ്റേണില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയിന്‍ നിഗം, പുതുമുഖം മാത്യു തോമസ് എന്നിവരാണ് നായകരായ നാലു സഹോദരന്മാരുടെ വേഷം ചെയ്യുന്നത്. ചിത്രത്തില്‍ നെഗറ്റീവ് റോളിലാണ് ഫഹദ് എത്തുന്നത്. 

ഒരു ഫാമിലി ഡ്രാമ എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കുന്നതെന്ന് തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍ പറയുന്നു.ഷൈജു ഖാലിദ് ചിത്രത്തിന്റെ ക്യാമറയും സുശിന്‍ ശ്യാം സംഗീതവും നിര്‍വഹിക്കുന്നു. സൈജു ശ്രീധരനാണ് എഡിറ്റര്‍.

Read more topics: # fahadh,# kumbalangi nights,# release feb 7
fahadh,kumbalangi nights,release feb 7

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക