പ്രേമലു തെലുങ്ക് പതിപ്പിന്റെ വന്‍ വിജയത്തിന് പിന്നാലെ ഫഹദ് ഫാസിലിനെ വെച്ച് രണ്ട് സിനിമകള്‍ അനൗണ്‍സ് ചെയ്ത് രാജമൗലിയുടെ മകന് എസ്.എസ്. കാര്‍ത്തികേയ. രണ്ട് വ്യത്യസ്ത ഴോണറിലുള്ള സിനിമകളാണ് പ്രഖ്യാപിച്ചത്. രണ്ട് ചിത്രങ്ങളും അവതരിപ്പിക്കുന്നത് രാജമൗലിയാണ്.
യഥാര്‍ത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി സിദ്ധാര്‍ത്ഥ നടേല സംവിധാനം ചെയ്യുന്ന 'ഓക്സിജന്‍' എന്ന ചിത്രം നിര്‍മ്മിക്കുന്നത് ആര്ക്ക മീഡിയവര്‍ക്ക്സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറുകളിലാണ്. 2024 അവസാനത്തോടെ ഓക്സിജന്‍ ചിത്രീകരണം ആരംഭിക്കും.
അതേസമയം രണ്ടാം ചിത്രം ഒരുങ്ങുന്നത് ഫാന്റസി ഴോണറിലാണ്. ശശാങ്ക് യെലെട്ടി സംവിധാനം ചെയ്യുന്ന 'ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍' എന്ന ചിത്രം നിര്‍മ്മിക്കുന്നതും ആര്ക്ക മീഡിയവര്‍ക്ക്സിന്റെയും ഷോയിങ് ബിസിനസിന്റെയും ബാനറുകളില്‍ തന്നെയാണ്.ജൂണിലാണ് ചിത്രീകരണം ആരംഭിക്കുന്നത്. രണ്ട് ചിത്രങ്ങളും തെലുങ്ക് , മലയാളം, തമിഴ്, കന്നഡ തുടങ്ങീ ഭാഷകളിലാണ് ഒരുങ്ങുന്നത്.
അതേസമയം ഫഹദ് ഫാസില്‍ നിര്‍മ്മാണ പങ്കാളിയായ പ്രേമലു തെലുങ്ക് ഡബ്ബ്ഡ് വേര്‍ഷന്‍ കഴിഞ്ഞ ആഴ്ചയിലാണ് റിലീസ് ചെയ്തത്, മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ആന്ധ്രയിലും തെലങ്കാനയിലും ലഭിച്ചുകൊണ്ടിരിക്കുന്നത്.